കനത്ത നഷ്ട്ടം : സെൻസെക്‌സ് ഇടിഞ്ഞത്‌ 1,800 പോയന്റ്

മുംബൈ: കനത്ത വില്പന സമ്മർദത്തെ തുടർന്ന് ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞു. ദിന വ്യാപാരത്തിൽ ഒരുവേള സെൻസെക്‌സിന് 1,800 പോയന്റാണ് നഷ്ടമായത്.നിഫ്റ്റി 14,600ന് താഴെയത്തുകയും ചെയ്തു. ബാങ്ക്,…

By :  Editor
Update: 2021-02-26 04:13 GMT

മുംബൈ: കനത്ത വില്പന സമ്മർദത്തെ തുടർന്ന് ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞു. ദിന വ്യാപാരത്തിൽ ഒരുവേള സെൻസെക്‌സിന് 1,800 പോയന്റാണ് നഷ്ടമായത്.നിഫ്റ്റി 14,600ന് താഴെയത്തുകയും ചെയ്തു. ബാങ്ക്, ധനകാര്യ ഓഹരികളാണ് കനത്ത നഷ്ടത്തിലായത്. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, പൊതു മേഖല ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ സൂചികകൾ അഞ്ചു ശതമാനത്തോളം താഴെപ്പോയി. കടപ്പത്രങ്ങളുടെ ആദായം വർധിച്ചതാണ് ഓഹരി വിപണിയെ ബാധിച്ചത്. ആഗോളതലത്തിൽ നിക്ഷേപകർ വിപണിയിൽ നിന്ന് ലാഭമെടുത്ത് ബോണ്ടിൽ നിക്ഷേപിക്കാൻ താൽപര്യം കാണിച്ചു. ഈ ദിവസങ്ങളിലെ വിപണിയിലെ റക്കോഡ് നേട്ടമാണ് ലാഭമെടുപ്പിന് പിന്നിൽ. യുഎസിലെ ട്രഷറി ആദായംവർധിച്ചതോടെ വാൾസ്ട്രീറ്റിലെ സൂചികകളെല്ലാം വൻ നഷ്ട്ടം രേഖപ്പെടുത്തി . അതിന്റെ പ്രതിഫലനമായി ഏഷ്യൻ സൂചികകളും കൂപ്പുകുത്തി. ജപ്പാന്റെ നിക്കി സൂചിക 225 പോയന്റും ഹോങ്കോങ് ഹാങ് സെങ് സൂചിക 1.69 ശതമാനവും നഷ്ടത്തിലായി. നാഷണൽ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് ഇന്ന് വൈകീട്ട് ഡിസംബർ പാദത്തിലെ രാജ്യത്തിന്റെ മൊത്ത ആഭ്യന്ത ഉത്പാദന(ജിഡിപി)കണക്കുകൾ പുറത്തുവിടാനിരിക്കുന്നതും വിപണിയെ കരുതലോടെ സമീപിക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഉച്ചയ്ക്കു ശേഷം 2.30ഓടെ സെൻസെക്‌സ് 1507 പോയന്റ് നഷ്ടത്തിൽ 49,531ലും നിഫ്റ്റി 440 പോയന്റ് താഴ്ന്ന് 14,656ലുമാണ് വ്യാപാരം നടന്നത്.

Tags:    

Similar News