നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി​യും സു​ധീ​ര​നും പി.​ജെ. കു​ര്യ​നും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, വി.​എം. സു​ധീ​ര​ന്‍, പി.​ജെ. കു​ര്യ​ന്‍ എ​ന്നീ നേ​താ​ക്ക​ള്‍. തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യോ​ഗ​ത്തെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.മു​ന്ന​ണി​യെ ന​യി​ക്കു​ക​യെ​ന്ന​ത് മാ​ത്ര​മാ​ണ്…

By :  Editor
Update: 2021-03-02 04:34 GMT

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, വി.​എം. സു​ധീ​ര​ന്‍, പി.​ജെ. കു​ര്യ​ന്‍ എ​ന്നീ നേ​താ​ക്ക​ള്‍. തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യോ​ഗ​ത്തെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.മു​ന്ന​ണി​യെ ന​യി​ക്കു​ക​യെ​ന്ന​ത് മാ​ത്ര​മാ​ണ് തന്‍റെ ചു​മ​ത​ല​യെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. സു​ധീ​ര​ന്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന താ​ത്പ​ര്യ​മാ​ണ് എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. ഇ​ക്കാ​ര്യം സു​ധീ​ര​നെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, പ​തി​വ് പോ​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഗ്രൂ​പ്പ് വീ​തം വ​യ്പ്പി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ പോ​കു​ന്ന​തെ​ന്ന് പി.​സി. ചാ​ക്കോ യോ​ഗ​ത്തി​ല്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. യു​വാ​ക്ക​ള്‍​ക്കും വ​നി​ത​ക​ള്‍​ക്കും കൂ​ടു​ത​ല്‍ സ്ഥാ​നം വേ​ണ​മെ​ന്നും അ​ഞ്ച് ത​വ​ണ മ​ത്സ​രി​ച്ച​വ​രെ വീ​ണ്ടും പ​രി​ഗ​ണി​ക്ക​രു​തെ​ന്നും യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

Tags:    

Similar News