ക​ര്‍​ഷ​ക സ​മ​രം ഇ​ന്ന് ന​യി​ക്കു​ന്ന​ത് വ​നി​ത​ക​ള്‍;40,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​രം ഇ​ന്ന് ന​യി​ക്കു​ന്ന​ത് വ​നി​ത​ക​ള്‍. പഞ്ചാബ്, ഹരിയാന , ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള…

By :  Editor
Update: 2021-03-07 23:12 GMT

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​രം ഇ​ന്ന് ന​യി​ക്കു​ന്ന​ത് വ​നി​ത​ക​ള്‍. പഞ്ചാബ്, ഹരിയാന , ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള നാല്‍പ്പതിനായിരത്തോളം വനിതാകര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിച്ചേരുമെന്ന് കര്‍ഷക സംഘടനകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിം​ഘു, ടി​ക്രി, ഗാ​സി​പൂ​ര്‍ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വ​നി​ത​ക​ള്‍ എ​ത്തു​ന്ന​ത്. കര്‍ഷക സമരത്തില്‍, സംയുക്ത കിസാന്‍ മോര്‍ച്ച എല്ലായ്‌പ്പോഴും വനിതാകര്‍ഷകരുടെ കരുത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ടോള്‍ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകള്‍ നേതൃത്വം നല്‍കും. ഇന്ന് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച ശേഷം സ്ത്രീകള്‍ വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.

Tags:    

Similar News