തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എസ്ഡിപിഐയെ കൂട്ടുപിടിച്ച് കമല്‍ ഹാസന്‍; എതിര്‍പ്പ് പ്രകടിപ്പിച്ച് വിജയകാന്തടക്കമുള്ള നേതാക്കൾ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം മത്സരിക്കുന്നത് എസ്ഡിപിയുമായി ചേര്‍ന്ന്. തെരഞ്ഞെടുപ്പില്‍ 18 സീറ്റാണ് മക്കള്‍ നീതി മയ്യം എസ്ഡിപിഐക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.…
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം മത്സരിക്കുന്നത് എസ്ഡിപിയുമായി ചേര്‍ന്ന്. തെരഞ്ഞെടുപ്പില്‍ 18 സീറ്റാണ് മക്കള്‍ നീതി മയ്യം എസ്ഡിപിഐക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എസ്ഡിപിഐ തമിഴ്നാട് ഘടകം നേതാവ് അബ്ദുള്‍ മജീദ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരു പാര്‍ട്ടി നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. നടന്മാരായ വിജയകാന്ത്, ശരത്കുമാര്‍ എന്നിവരും കമല്‍ഹാസന്റെ മൂന്നാം മുന്നണിയിലാണ്. അതേസമയം മതമൗലിക വാദികളായ എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിജയകാന്ത് ഉള്‍പ്പടെയുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു രംഗത്തെത്തി. മൗലികവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നേതാവാണ് വിജയകാന്ത്. സോഷ്യല്‍ മീഡിയകളിലും കമല്‍ഹാസന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിനു ഒപ്പമായിരുന്നു എസ്.ഡി.പി.ഐ മത്സരിച്ചത്.അതേസമയം എം.എന്‍.എം-എസ്.ഡി.പി.ഐ കൂട്ട് കെട്ട് അപലപനീയമാണെന്നും രാജ്യത്തുടനീളം എസ്.ഡി.പി.ഐ നിരോധിക്കാന്‍ തങ്ങള്‍ ആവശ്യപ്പെടുന്നതായും ബിജെപി വക്താവ് നാരായണന്‍ തിരുപ്പതി പ്രതികരിച്ചു.