ഐ എസ് ബന്ധം ; മലപ്പുറത്തെയും , കണ്ണൂരിലെയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്

ഐ.എസുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിലും ഡൽഹിയിലും കർണാടകയിലുമായി പത്ത് കേന്ദ്രങ്ങളിൽ എൻ.ഐ.എ.യുടെ റെയ്‌ഡ്. കേരളത്തിൽ കണ്ണൂർ താണെയിലെ വീട്ടിലും മലപ്പുറം ചേളാരിയിലെ പോപ്പുലർഫ്രണ്ട് നേതാവിന്റെ വീട്ടിലുമാണ് റെയ്‌ഡ്…

By :  Editor
Update: 2021-03-15 01:21 GMT

ഐ.എസുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിലും ഡൽഹിയിലും കർണാടകയിലുമായി പത്ത് കേന്ദ്രങ്ങളിൽ എൻ.ഐ.എ.യുടെ റെയ്‌ഡ്. കേരളത്തിൽ കണ്ണൂർ താണെയിലെ വീട്ടിലും മലപ്പുറം ചേളാരിയിലെ പോപ്പുലർഫ്രണ്ട് നേതാവിന്റെ വീട്ടിലുമാണ് റെയ്‌ഡ് നടക്കുന്നത്. കമാൻഡോകളടക്കം പങ്കെടുക്കുന്ന റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്. അതേ സമയം റെയ്​ഡിൽ പ്രതിഷേധിച്ച്​ പോപ്പുലർ ഫ്രണ്ട്​, എസ്​.ഡി.പി.ഐ പ്രവർത്തകർ ചേളാരിയിലെ വീടിന്​ മുമ്പിൽ തടിച്ചുകൂടി. എൻഐഎ നടത്തിയ റെയ്ഡിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും സൂചനകളുണ്ട് . മുസ്ലീം യുവാക്കളെ സോഷ്യൽ മീഡിയയിലൂടെ പാകിസ്താൻ റിക്രൂട്ട് ചെയ്യുകയും ഓൺലൈനിൽ പരിശീലനം നൽകുകയും ചെയ്യുന്നതായി എൻ ഐ എ കണ്ടെത്തിയിരുന്നു . പ്രാദേശിക ആക്രമണങ്ങൾ നടത്താൻ പദ്ധതി ആസൂത്രണം ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നുവെന്നും എൻ ഐ എ കണ്ടെത്തി .

Tags:    

Similar News