സ്ഥാനാര്‍ഥിപ്പട്ടികയില്‍ ആത്മവിശ്വാസമില്ലെന്ന്‌ കെ സുധാകരന്‍

സ്ഥാനാര്‍ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരന്‍. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ ആരോപണങ്ങളാണ് കെ സുധാകരന്‍ ഉന്നയിക്കുന്നത്. വിശദമായ ചര്‍ച്ചയൊന്നും ഉണ്ടായില്ല. ഭൂരിഭാഗം…

By :  Editor
Update: 2021-03-16 00:23 GMT

സ്ഥാനാര്‍ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരന്‍. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ ആരോപണങ്ങളാണ് കെ സുധാകരന്‍ ഉന്നയിക്കുന്നത്. വിശദമായ ചര്‍ച്ചയൊന്നും ഉണ്ടായില്ല. ഭൂരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ച്‌ നിരാശയാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും ജയസാധ്യതയേക്കാള്‍ വേണ്ടപ്പെട്ടയാളുകളെ നോക്കിയാണ് സീറ്റ് കൊടുത്തത്. ഹൈകമാന്‍ഡ് എന്ന് ഇവിടുത്തെ ആളുകള്‍ ഉദ്ദേശിക്കുന്നത് വേണുഗോപാലിനെ‍യാണ്. വേണുഗോപാലിന് അദ്ദേഹത്തിേന്‍റതായ താല്‍പര്യങ്ങളുണ്ട്. ഹൈകമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം -കെ. സുധാകരന്‍ കുറ്റപ്പെടുത്തി. അതേസമയം, സുധാകരന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ഇത്തവണ ഗ്രൂപ്പ് പരിഗണനകള്‍ ഇല്ലായിരുന്നെന്നും പടലപ്പിണക്കങ്ങളില്ലായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. എല്ലാവരും യോജിച്ചാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News