കാമുകന്റെ കൂടെ അമ്മയെ കണ്ട കാര്യം രണ്ടാനച്ഛനോട് അറിയിച്ചു ; 8 വയസ്സ് പ്രായമുള്ള മകനെ വായില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി അമ്മ
റഷ്യയില്‍ 8 വയസ്സ് പ്രായമുള്ള മകനെ വായില്‍ പെട്രോളൊഴിച്ച് തീകൊളുത്തി മരണത്തിനിരയാക്കി സ്വന്തം അമ്മ. ക്യാഷിയറായി ജോലി ചെയ്തിരുന്ന അനസ്താസിയ ബാവോലിന എന്ന 31 കാരിയായ സ്ത്രീയാണ്…
;റഷ്യയില്‍ 8 വയസ്സ് പ്രായമുള്ള മകനെ വായില്‍ പെട്രോളൊഴിച്ച് തീകൊളുത്തി മരണത്തിനിരയാക്കി സ്വന്തം അമ്മ. ക്യാഷിയറായി ജോലി ചെയ്തിരുന്ന അനസ്താസിയ ബാവോലിന എന്ന 31 കാരിയായ സ്ത്രീയാണ് ഈ ക്രൂരത തന്റെ മകനോട് ചെയ്തത്. അവര്‍ തന്റെ കാമുകനെ കണ്ട കാര്യം മകന്റെ രണ്ടാനച്ഛനോട് പറഞ്ഞതാണ് ദേഷ്യത്തിനിടയാക്കിയത്. അവനെ ശകാരിച്ചശേഷം മുറ്റത്തേയ്ക്ക് കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പിന്നീട് അവര്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോയി.എന്നാല്‍ 45 ശതമാനത്തോളം പൊള്ളലേറ്റ അവന്‍ രണ്ട് ദിവസങ്ങള്‍ക്കു ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. അനസ്താസിയ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്