ബോട്ടില്‍ കയറാന്‍ സ്ത്രീകള്‍ക്ക് സ്വയം ചവിട്ടുപടിയായിക്കിടന്ന നീലക്കുപ്പായക്കാരനെ ഓർമ്മയുണ്ടോ ! അന്ന് സ്ത്രീകളുടെ രക്ഷകൻ എങ്കിൽ ഇന്ന് വില്ലൻ " ജെയ്‌സെലിനെ തേടി പോലീസ്

മലപ്പുറം : കഴിഞ്ഞ പ്രളയത്തില‍കപ്പെട്ടുഴലുന്നവർക്കു മുന്നിൽ ദൈവദൂതരെപ്പോലെയായിരുന്നു പലരും രക്ഷാപ്രവർത്തകരായെത്തിയത്. ഇവർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ ജനങ്ങളെ രക്ഷിക്കുന്ന കാഴ്ച ലോകം മുഴുവൻ നെഞ്ചിടിപ്പോടെയാണ് കണ്ടത്. ഇതിനിടയിൽ ഹൃദയസ്പർശിയായ,…

By :  Editor
Update: 2021-04-18 14:21 GMT

മലപ്പുറം : കഴിഞ്ഞ പ്രളയത്തില‍കപ്പെട്ടുഴലുന്നവർക്കു മുന്നിൽ ദൈവദൂതരെപ്പോലെയായിരുന്നു പലരും രക്ഷാപ്രവർത്തകരായെത്തിയത്. ഇവർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ ജനങ്ങളെ രക്ഷിക്കുന്ന കാഴ്ച ലോകം മുഴുവൻ നെഞ്ചിടിപ്പോടെയാണ് കണ്ടത്. ഇതിനിടയിൽ ഹൃദയസ്പർശിയായ, ധീരമായ പല രംഗങ്ങളും ഉണ്ടായിരുന്നു. ചിലരെ ജനം അതിനു ശേഷം അഭിനന്ദിച്ചു ...മനസിലേറ്റി ..ബോട്ടില്‍ കയറാന്‍ സ്ത്രീകള്‍ക്ക് സ്വയം ചവിട്ടുപടിയായിക്കിടന്ന നീലക്കുപ്പായക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലപ്പുറം താനൂരുകാരനായ ജെയ്‌സലായിരുന്നു.

Full View

അത് അവരെ സ്വന്തം ഉമ്മ പെങ്ങൾമാരായി കണ്ടുകൊണ്ടാണ് ചെയ്തത് എന്നൊക്കെയായിരുന്നു ജൈസൽ അന്ന് പറഞ്ഞിരുന്നത്.അത് പിന്നീട് വലിയ മാധ്യമ ശ്രദ്ധ നേടുകയും പിന്നീട് ഇദ്ദേഹത്തെ പലരും അവാർഡുകളും മറ്റും കൊണ്ട് അഭിനന്ദിക്കുന്ന കാഴ്ചകളാണ് കണ്ടിരുന്നത് .ഇറാം മോട്ടോർസ് ഇയാൾക്ക് കാറും മറ്റൊരു ഗ്രൂപ് ഫൈബർ ബോട്ടുമെല്ലാം സ്വന്തമായി നൽകിയിരുന്നു.

എന്നാൽ ഇതേ ജയ്സലിനെ ഇന്ന് പോലീസ് തേടുകയാണ് .രണ്ടു ദിവസം മുന്നേ താനൂർ ഒട്ടുമ്മൽ തൂവൽ തീരം കടപ്പുറത്തു വെച്ച് തേഞ്ഞിപ്പലം സ്വദേശികളായ യുവതിയേയും യുവാവിനേയും സദാചാരപോലീസ് ചമഞ്ഞു ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ ഇവരുടെ ഫോട്ടോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു .തുടർന്ന് ഒരു സഹായവും കിട്ടാതെ ഇവർ ഇയാളുടെ അക്കൗണ്ടിലേക്കു 5000 രൂപ ഇടുകയും രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് ഇവർ താനൂർ പോലീസിൽ പരാതിപ്പെടുകയായിരുന്നു .പിന്നീടുള്ള അന്വേഷണത്തിൽ ജയ്സലിനെതിരെ ipc384 പ്രകാരം കേസെടുകയും ചെയ്തു .പ്രതി രക്ഷപ്പെട്ടതിനാൽ താനൂർ സി ഐ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ ടീം രൂപീകരിച്ചു അന്വേഷണം ത്വരിതപ്പെടുത്തിയിരിക്കയാണ് .

Tags:    

Similar News