ഇനി മുതല്‍ റെയില്‍വെ സ്റ്റേഷനുകളില്‍ ടോയ്‌ലെറ്റ് സൗകര്യത്തിനൊപ്പം സാനിറ്ററി പാഡുകളും ഗര്‍ഭനിരോധന ഉറകളും ലഭിക്കും

ന്യൂഡല്‍ഹി: റെയില്‍വേ സ്‌റ്റേഷനും പരിസരവും വൃത്തിയാക്കാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. സ്റ്റേഷനുകളിലെ ടോയ്‌ലെറ്റ് സൗകര്യത്തിനൊപ്പം സാനിറ്ററി പാഡുകളും ഗര്‍ഭനിരോധന ഉറകളും ലഭിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ്…

By :  Editor
Update: 2018-05-26 05:34 GMT

ന്യൂഡല്‍ഹി: റെയില്‍വേ സ്‌റ്റേഷനും പരിസരവും വൃത്തിയാക്കാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. സ്റ്റേഷനുകളിലെ ടോയ്‌ലെറ്റ് സൗകര്യത്തിനൊപ്പം സാനിറ്ററി പാഡുകളും ഗര്‍ഭനിരോധന ഉറകളും ലഭിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് റെയില്‍വേ ബോര്‍ഡ്. സ്‌റ്റേഷന്‍ പരിസരത്ത് താമസിക്കുന്നവരെയും യാത്രക്കാരെയും വ്യക്തിശുചിത്വമുള്ളവരാക്കാനാണ് റെയില്‍വേയുടെ നീക്കം.

പദ്ധതി പ്രകാരം സ്റ്റേഷന് അകത്തും പുറത്തുമുള്ള ടോയ്‌ലെറ്റിന് സമീപത്തെ ചെറിയ കടകളില്‍ സാനിറ്ററി പാഡുകളും ഗര്‍ഭനിരോധന ഉറകളും ലഭിക്കും. സ്‌റ്റേഷനു സമീപത്ത് താമസിക്കുന്നവര്‍ പരിസരത്ത് പരസ്യമായി വിസര്‍ജനം നടത്തുന്നത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതിനാലാണ് റെയില്‍വേ പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്.

ശുചിമുറികളോട് അനുബന്ധിച്ച് കുറഞ്ഞ ചെലവില്‍ സാനിറ്ററി നാപ്കിനുകളും ഗര്‍ഭനിരോധന ഉറകളും ലഭ്യമാക്കുന്ന ബൂത്തുകള്‍ തുടങ്ങും. ഓരോ സ്‌റ്റേഷനിലും ഇത്തരം രണ്ട് ബൂത്തുകള്‍ ഉണ്ടായിരിക്കും. ഒരെണ്ണം പരിസരവാസികള്‍ക്കായി സ്‌റ്റേഷനു പുറത്തും മറ്റൊന്ന് സ്‌റ്റേഷനില്‍ എത്തുന്നവര്‍ക്കായി അകത്തുമായിരിക്കും.

8,500 സ്റ്റേഷനുകളിലാണ് പുതിയ പദ്ധതി ആദ്യം നടപ്പിലാക്കുക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ടോയ്‌ലെറ്റുകളായിരിക്കും. ടോയ്‌ലെറ്റുകളുടെ ശുചീകരണത്തിനായി ഓരോ സ്‌റ്റേഷനിലും മൂന്നുപേരെ നിയമിക്കും. ഇതില്‍ രണ്ടു പേര്‍ സ്വീപ്പര്‍മാരും ഒരാള്‍ സൂപ്പര്‍വൈസറുമാണ്.

Tags:    

Similar News