കോഴിക്കോട്ട്​ കോവിഡ് മരണങ്ങള്‍ കൂടുന്നു; കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ഡൗണിലേയ്ക്കു പോകണം: ഐ എം എ

കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്കു​ക​ള്‍​ക്കൊ​പ്പം കോ​വി​ഡ് ബാ​ധി​ത​രു​ടെ മ​ര​ണ​വും കൂടുന്നതായി റിപ്പോർട്ടുകൾ .5015 പേ​ര്‍​ക്ക് കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച ഏ​പ്രി​ല്‍ 27 വ​രെ​യു​ള്ള ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ല്‍…

;

By :  Editor
Update: 2021-04-29 00:04 GMT

കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്കു​ക​ള്‍​ക്കൊ​പ്പം കോ​വി​ഡ് ബാ​ധി​ത​രു​ടെ മ​ര​ണ​വും കൂടുന്നതായി റിപ്പോർട്ടുകൾ .5015 പേ​ര്‍​ക്ക് കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച ഏ​പ്രി​ല്‍ 27 വ​രെ​യു​ള്ള ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ല്‍ 593 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു.

26ന് ​നാ​ലു പേ​രും 27ന് ​മൂ​ന്നു​പേ​രും ആ​ണ് ആ​രോ​ഗ്യ​വ​കു​പ്പിന്റെ ക​ണ​ക്കു​പ്ര​കാ​രം മ​രി​ച്ച​ത്. അ​തേ​സ​മ​യം, അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ ഇ​തി​ലു​മെ​ത്ര​യോ കൂ​ടു​ത​ലാ​ണ്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മാ​ത്രം 107 പേ​രാ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 26ന് 16 ​പേ​രു​ടെ​യും 27ന് 21 ​പേ​രു​ടെ​യും മ​ര​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സ്ഥി​രീ​ക​രി​ച്ചു. ഏ​പ്രി​ല്‍ 21ന് 11, 22​ന് 18, 23ന് 13, 24​ന് 12, 25ന് 16 ​എ​ന്നി​ങ്ങ​നെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന മ​ര​ണ​ങ്ങ​ള്‍. എ​ന്നാ​ല്‍, ഈ ​ക​ണ​ക്കു​ക​ളൊ​ന്നും ഔ​ദ്യോ​ഗി​ക പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ചി​ട്ടി​ല്ല. ചൊ​വ്വാ​ഴ്ച​യി​ലെ ക​ണ​ക്കു​പ്ര​കാ​രം 24 പേ​ര്‍ അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍​നി​ന്ന് 27 മൃ​ത​ദേ​ഹ​ങ്ങ​ള്‍ വി​ട്ടു കൊ​ടു​ത്തി​ട്ടു​ണ്ട്. ഏ​പ്രി​ല്‍ 27ലെ ​ക​ണ​ക്കു​പ്ര​കാ​രം കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച 18പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ഡൗണിലേയ്ക്കു പോകണം: ഐ എം എ

കൊവിഡ് അതിതീവ്ര വ്യാപനത്താല്‍ വലയുന്ന കോഴിക്കോട് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോഴിക്കോടുള്ള ജനങ്ങള്‍ സ്വയം പ്രഖ്യാപിത ലോക്ഡൗണിലേക്ക് പോകണമെന്ന് ഐ എം എ കോഴിക്കോട് ഘടകം അഭ്യര്‍ത്ഥിച്ചു.

കൊവിഡിന്റെ രണ്ടാം വരവ് ജില്ലയില്‍ നാശം വിതയ്ക്കുകയാണ്. ആശുപത്രികള്‍ കൊവിഡ് രോഗികളാല്‍ നിറയുകയും ഐ.സി.യുകളില്‍ ബെഡ് കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുകയുമാണ്. ആരോഗ്യപ്രവര്‍ത്തകരും ആരോഗ്യരംഗവും ഒന്നാകെ കടുത്ത ബുദ്ധിമുട്ട് നേരിടുകയാണെന്നും ഐ എം എ പറയുന്നു. ഇനി ഉള്ള രണ്ടാഴ്ചകള്‍ കോഴിക്കോട്ടുകാര്‍ക്ക് വളരെ നിര്‍ണ്ണായകമാണെന്ന് ഐ എം എ ചൂണ്ടിക്കാണിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ലേക്ക് എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ രോഗവ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഐ എം എ മുന്നോട്ടുവച്ചു.

യാത്രകളും ആഘോഷങ്ങളും ഒഴിവാക്കുക, റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, വീട്ടില്‍ പ്രായമായവരോട് മാസ്‌ക് ധരിച്ചുകൊണ്ട് മാത്രം സംസാരിക്കുക, പൊതുഗതാഗതം, മാര്‍ക്കറ്റ്, മാളുകള്‍ തുടങ്ങിയവ അടച്ചിടുക എന്നീ നിര്‍ദേശങ്ങളാണ് ഐ എം എ മുന്നോട്ടുവെച്ചിരിക്കുന്നത്.

Tags:    

Similar News