ലോക്ഡൗണ്‍: കേരളത്തിലൂടെയുള്ള 30 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് എട്ടു മുതല്‍ ഒമ്പതു ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് എട്ടു മുതല്‍ ഒമ്പതു ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്ലി എന്നീ ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്.