ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിഞ്ഞു
ഉത്തർപ്രദേശിലെ ഗാസിപുരിൽ ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിയുന്നു. ബിഹാറിലെ ബുക്സറിന് 55 കിലോമീറ്റർ അകലെയാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച ബുക്സറിൽനിന്ന് നൂറിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. യുപിയിൽനിന്നാണ്…
ഉത്തർപ്രദേശിലെ ഗാസിപുരിൽ ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിയുന്നു. ബിഹാറിലെ ബുക്സറിന് 55 കിലോമീറ്റർ അകലെയാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച ബുക്സറിൽനിന്ന് നൂറിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. യുപിയിൽനിന്നാണ് മൃതദേഹങ്ങൾ വരുന്നതെന്ന് ബിഹാർ അധികൃതർ വാദിക്കുന്നു. സംസ്ഥാനത്ത് മൃതദേഹങ്ങൾ വെള്ളത്തിലൂടെ ഒഴുക്കിവിടുന്ന പതിവ് ഇല്ലെന്നും ബിഹാർ അധികൃതർ പറയുന്നു. സാധാരണ ശ്മശാനങ്ങളിൽ കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കപ്പെടാത്തതിനാൽ കൂടുതൽ വ്യാപിക്കുമെന്ന ഭിതിയിലാണ് മൃതദേഹങ്ങൾ നദിയിൽ തള്ളുന്നതെന്നാണ് കരുതുന്നത്. അതേസമയം, ഇങ്ങനെ തള്ളുന്നതുവഴി നദിയിലെ ജലം വഴിയും കോവിഡ് വ്യാപിക്കുമെന്ന ഭീതിയും ഉടലെടുത്തിട്ടുണ്ട്.