സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ കൂടുന്നു; ലോക്ക്ഡൗണ്‍ നീട്ടിയേക്കും
കൊച്ചി: സംസ്ഥാനത്ത് കോവിഡ് പ്രതിദിന വര്‍ധനയും കണക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു. ലോക്ക്ഡൗണ്‍ അഞ്ചു ദിവസം പിന്നിടുന്ന സമയത്തും കോവിഡ് കണക്കുകള്‍ കുറയുന്നില്ല. രണ്ട് ദിവസത്തിനകം…
കൊച്ചി: സംസ്ഥാനത്ത് കോവിഡ് പ്രതിദിന വര്‍ധനയും കണക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു. ലോക്ക്ഡൗണ്‍ അഞ്ചു ദിവസം പിന്നിടുന്ന സമയത്തും കോവിഡ് കണക്കുകള്‍ കുറയുന്നില്ല. രണ്ട് ദിവസത്തിനകം സ്ഥിതിയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും.ആരോഗ്യ വകുപ്പും വിദഗ്ധരും നീട്ടണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്. അവസാന ഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ബൂധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ ഇന്നലെ 43,529 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.