ഇസ്രയേലിനെ ചൊറിയാൻ ചെന്ന് കണക്കിന് വാങ്ങിക്കൂട്ടി ഹമാസ്; ടണലുകളില്‍ പൊലിഞ്ഞത് അനേകം ഹമാസ് തീവ്രവാദികള്‍ !

 ഇസ്രയേലിനു നേരെയുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണത്തോടെ ആരംഭിച്ച യുദ്ധസമാനമായ സാഹചര്യം ഇസ്രയേലില്‍ അഭ്യന്തര കലാപത്തിലേക്കും വഴിതെളിച്ചിരിക്കുന്നു. തീവയ്പും കൊള്ളയും കൊലപാതകവുമൊക്കെയായി ഇസ്രയേലിലെ ചെറു പട്ടണങ്ങളിലേക്ക് പോലും അശാന്തി…

By :  Editor
Update: 2021-05-15 01:48 GMT

ഇസ്രയേലിനു നേരെയുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണത്തോടെ ആരംഭിച്ച യുദ്ധസമാനമായ സാഹചര്യം ഇസ്രയേലില്‍ അഭ്യന്തര കലാപത്തിലേക്കും വഴിതെളിച്ചിരിക്കുന്നു. തീവയ്പും കൊള്ളയും കൊലപാതകവുമൊക്കെയായി ഇസ്രയേലിലെ ചെറു പട്ടണങ്ങളിലേക്ക് പോലും അശാന്തി പടരുകയാണ്.

വ്യാഴാഴ്‌ച്ച ഇസ്രയേല്‍ ഗസ്സ്സാ മുനമ്ബില്‍ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ ഹമാസിന്റെ ടണല്‍ നെറ്റ് വര്‍ക്ക് അപ്പാടെ തകര്‍ന്നതായാണ് വിവിധ ന്യുസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹെലികോപ്റ്ററുകളും ജെറ്റുകളും ഉള്‍പ്പെടുന്ന വ്യോമവ്യുഹം ഗസ്സ്സയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത ബോംബാക്രമണമാണ് നടത്തിയത്. ആയിരത്തില്‍ അധികം ബോംബുകളും ഷെല്ലുകളും വര്‍ഷിച്ചതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇസ്രയേലിന്റെ കരസൈന്യം ഗസ്സ്സ ആക്രമിക്കുന്നു എന്ന ഒരു ട്വീറ്റര്‍ സന്ദേശത്തിലൂടെ ഹമാസിനെ കെണിയില്‍ വീഴ്‌ത്തിയായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഈ വാര്‍ത്ത പുറത്തുവന്നതോടെ ഹമാസിന്റെ ഉന്നതരെല്ലാം ഭൂഗര്‍ഭ ടണലുകള്‍ക്കുള്ളില്‍ അഭയം തേടി. ഇതുതന്നെയായിരുന്നു വ്യാജ അവകാശവാദത്തിലൂടെ ഇസ്രയേല്‍ ഉദ്ദേശിച്ചതും. ഗസ്സ്സ നഗരത്തിനു കീഴില്‍ നിര്‍മ്മിച്ച ഭൂഗര്‍ഭ അറകളില്‍ ഒളിച്ച ഹമാസിന്റെ പല ഉന്നതരും ബോംബാക്രമണത്തില്‍ ടണലുകള്‍ തകര്‍ന്നതോടെ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യം അതിര്‍ത്തി ലംഘിച്ച്‌ കയറിയതുമില്ല. ഒരൊറ്റ ആക്രമണത്തില്‍ പല പ്രമുഖരെയും ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞുവെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു.

Full View

ഇസ്രയേല്‍ അതിര്‍ത്തിവരെയെത്തുന്ന ഈ ടണല്‍ സംവിധാനം ഹമാസിന്റെ യുദ്ധതന്ത്രങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. 2014-ലെ യുദ്ധത്തില്‍ ആയുധങ്ങള്‍ അതിര്‍ത്തിയിലേക്ക് നീക്കുവാനും, ഇസ്രയേലി സൈനികര്‍ക്ക് നേരെ ഒളിപ്പോരു നടത്താനും, ഇസ്രയേലില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തി ഗസ്സയിലേക്ക് യിലേക്ക് സുരക്ഷിതമായി മടങ്ങാനുമൊക്കെ ഈ ഭൂഗര്‍ഭ ടണല്‍ സംവിധാനം ഉപയോഗിച്ചിരുന്നു.

ഇന്നലെ രാവിലെയോടെ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ആയിരങ്ങള്‍ തടിച്ചുകൂടി. ഗസ്സയിലെ ജനങ്ങളോടും അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നിങ്ങളുടെ രക്തം തിളയ്ക്കുന്നുണ്ടെങ്കില്‍ ഞാന്‍ അത് കാര്യമാക്കുന്നില്ല എന്നാണ് ഈ പ്രതിഷേധങ്ങളെ കുറിച്ച്‌ നേതന്യാഹു പറഞ്ഞത്.

Tags:    

Similar News