വയനാട്ടിൽ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനായി പുറത്തിറങ്ങി കോവിഡ് രോ​ഗി ; കയ്യോടെ പിടികൂടി പോലീസ്

വയനാട്: വയനാട്ടില്‍ കോവിഡ് രോഗിയായ ആള്‍ ക്വാറന്റീന്‍ ലംഘിച്ചതിന് കേസ് എടുത്തു. ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനായി പുറത്തിറങ്ങിയ കോവിഡ് രോ​ഗിയെയാണ് പൊലീസ് കയ്യോടെ പൊക്കിയത്. വയനാട് പനമരത്തിലാണ്…

By :  Editor
Update: 2021-05-16 03:15 GMT

വയനാട്: വയനാട്ടില്‍ കോവിഡ് രോഗിയായ ആള്‍ ക്വാറന്റീന്‍ ലംഘിച്ചതിന് കേസ് എടുത്തു. ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനായി പുറത്തിറങ്ങിയ കോവിഡ് രോ​ഗിയെയാണ് പൊലീസ് കയ്യോടെ പൊക്കിയത്. വയനാട് പനമരത്തിലാണ് സംഭവം. കേണിച്ചിറ താഴെമുണ്ട സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കോവിഡ് പോസിറ്റീവായവര്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പൊലീസ് എത്തിയപ്പോഴാണ് ഇയാള്‍ പുറത്തു പോയ വിവരം അറിഞ്ഞത്. ബന്ധുക്കളോട് അന്വേഷിച്ചെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. തുടര്‍ന്ന് രോഗിയെ നേരിട്ട് വിളിച്ചപ്പോള്‍ കോവിഡ് പരിശോധനയ്ക്കു പുറത്തുപോയിരിക്കുകയാണെന്നായിരുന്നു മറുപടി.സംശയം തോന്നിയ പൊലീസ് നടത്തിയ തിരച്ചിലിലാണു പൊതുനിരത്തില്‍ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കുന്നതു കണ്ടെത്തിയത്. ലോക്ഡൗണ്‍ ലംഘിച്ചതിനടക്കം ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.

Tags:    

Similar News