കാത്തിരിപ്പ് വേണ്ട! ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യന്‍ വിപണിയിലേക്കില്ല

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ആഗോള വിപണിയില്‍ എത്തിയത് കഴിഞ്ഞ വര്‍ഷം. സ്‌പോര്‍ടി രൂപം. അക്രമണോത്സുകത നിറഞ്ഞ ശൈലി. കണ്ണടച്ചും തുറക്കുമുമ്പെ പുതിയ പോളോ വിപണികള്‍ കീഴടക്കി. ഹാച്ച്ബാക്കിനെ…

By :  Editor
Update: 2018-05-28 03:04 GMT

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ആഗോള വിപണിയില്‍ എത്തിയത് കഴിഞ്ഞ വര്‍ഷം. സ്‌പോര്‍ടി രൂപം. അക്രമണോത്സുകത നിറഞ്ഞ ശൈലി. കണ്ണടച്ചും തുറക്കുമുമ്പെ പുതിയ പോളോ വിപണികള്‍ കീഴടക്കി. ഹാച്ച്ബാക്കിനെ കണ്ടപാടെ പുതിയ പോളോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പു ഇന്ത്യയും തുടങ്ങി.

അടുത്തവര്‍ഷം ആദ്യപാദം പോളോയെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ വരില്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യ പോലുള്ള വിപണികള്‍ക്കു വേണ്ടി ചെലവു കുറഞ്ഞ പുത്തന്‍ അടിത്തറ വികസിപ്പിക്കുന്ന തിരക്കിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍.

പുതുതായി തയ്യാറാക്കുന്ന MQB A0 അടിത്തറ സെഡാനുകള്‍ക്കും കോമ്പാക്ട് എസ്‌യുവികള്‍ക്കും വേണ്ടി മാത്രമാണെന്നും ഹാച്ച്ബാക്കുകള്‍ക്ക് പുതിയ അടിത്തറ വികസിപ്പിക്കേണ്ടെന്നുമാണ് കമ്പനിയുടെ തീരുമാനം. അതുകൊണ്ടുതന്നെ 2020 വരെ പുതിയ പോളോയെ ഇന്ത്യയിലേക്ക് പ്രതീക്ഷിക്കേണ്ടതില്ല.

എന്നാല്‍ ഫോക്‌സ്‌വാഗണും, സ്‌കോഡയും ഇന്ത്യയില്‍ ഓരോ പുതിയ സെഡാനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് സൂചനയുണ്ട്. ഇരു കാറുകളും വരിക പുതിയ MQB A0 അടിത്തറയില്‍ നിന്ന്. വെന്റോയ്ക്കും, റാപിഡിനും പകരക്കാരായിക്കും ഇവര്‍.

Tags:    

Similar News