ലോക്ക്ഡൗണിൽ ചില മേഖകൾക്ക് കൂടി ഇളവ് ; ടെക്സ്റ്റൈൽ ഷോപ്പുകൾക്കും ജ്വല്ലറികൾക്കും തുറന്നു പ്രവർത്തിക്കാം

ലോക്ക്ഡൗണിൽ ചില മേഖകൾക്ക് കൂടി ഇളവ് നൽകി സംസ്ഥാന സർക്കാർ. ടെക്സ്റ്റൈൽസ്, ജ്വല്ലറി എന്നിവയ്ക്കാണ് പുതിയ ഇളവുകൾ. ടെക്സ്റ്റൈൽ ഷോപ്പുകൾക്കും ജ്വല്ലറികൾക്കും തുറന്നു പ്രവർത്തിക്കാം. എന്നാൽ ഓൻലൈൻ…

By :  Editor
Update: 2021-05-20 10:32 GMT

ലോക്ക്ഡൗണിൽ ചില മേഖകൾക്ക് കൂടി ഇളവ് നൽകി സംസ്ഥാന സർക്കാർ. ടെക്സ്റ്റൈൽസ്, ജ്വല്ലറി എന്നിവയ്ക്കാണ് പുതിയ ഇളവുകൾ. ടെക്സ്റ്റൈൽ ഷോപ്പുകൾക്കും ജ്വല്ലറികൾക്കും തുറന്നു പ്രവർത്തിക്കാം. എന്നാൽ ഓൻലൈൻ വിൽപ്പനയും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. മിനിമം സ്റ്റാഫുകളെ വച്ചു വേണം പ്രവർത്തിക്കാനെന്ന് മാർ​ഗനിർദേശത്തിൽ പറയുന്നു.വിവാഹ പാർട്ടികൾക്ക് ടെക്സ്റ്റൈൽ ഷോപ്പുകളിലും ജ്വലറികളിലും നേരിട്ടെത്തി പർച്ചേസ് ചെയ്യാം. പരമാവധി ഒരു മണിക്കൂർ മാത്രം അനുമതിയുണ്ടാവുകയുള്ളു.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൈനാപ്പിൾ ശേഖരിക്കുന്നതിനും ബന്ധപ്പെട്ട ജോലിക്കും അനുമതി നൽകി. മൊബൈൽ ടവറുകളുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനും അനുമതി നൽകി. ടാക്‌സ് കൻസൽട്ടന്റുകൾക്കും ജിഎസ്ടി പ്രാക്ടീഷണർമാർക്കും വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം.

Tags:    

Similar News