മലപ്പുറത്ത് കാലുകൾ മുറിച്ചനിലയിൽ വളർത്തുപ്രാവുകളുടെ ജഡം റോഡരികിൽ
അരീക്കോട് : ചത്ത വളർത്തുപ്രാവുകൾക്കൊപ്പം അഴുകിത്തുടങ്ങിയ ചത്ത കോഴികളെയും മറ്റു മാലിന്യങ്ങൾക്കൊപ്പം റോഡരികിൽ തള്ളി. കാവനൂരിനടുത്ത എ.കെ.സി-വെള്ളേരി വെള്ളേരി റോഡിലെ കളത്തിങ്ങൽ പുൽക്കൊട്ടുകുണ്ടിൽ കാടുപിടിച്ച റോഡരികിലാണ് ഇവ…
അരീക്കോട് : ചത്ത വളർത്തുപ്രാവുകൾക്കൊപ്പം അഴുകിത്തുടങ്ങിയ ചത്ത കോഴികളെയും മറ്റു മാലിന്യങ്ങൾക്കൊപ്പം റോഡരികിൽ തള്ളി. കാവനൂരിനടുത്ത എ.കെ.സി-വെള്ളേരി വെള്ളേരി റോഡിലെ കളത്തിങ്ങൽ പുൽക്കൊട്ടുകുണ്ടിൽ കാടുപിടിച്ച റോഡരികിലാണ് ഇവ തള്ളിയത്. ചത്ത പ്രാവുകൾ വിലകൂടിയ വളർത്തുപ്രാവുകളാണെന്നാണു കരുതുന്നത്. ഇത്തരം പ്രാവുകളുടെ ഉടമകളെ തിരിച്ചറിയാനായി കാലുകളിൽ പ്രത്യേകം ടാഗ് സ്ഥാപിക്കാറുണ്ട്. ടാഗ് വഴി പ്രാവുകളുടെ ഉടമകളെ തിരിച്ചറിയാതിരിക്കാനായി കാൽ മുറിച്ചുമാറ്റിയിട്ടുണ്ട്. ജനവാസം കുറഞ്ഞ ഈ പ്രദേശത്ത് ലോക്ഡൗൺ കാരണം വാഹനങ്ങൾ കുറവായതും ഇവർക്കു തുണയായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. പ്രദേശത്തെ സി.സി.ടി.വി. ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.