കോവിഡ്: കൂടുതൽ ആളുകൾ മരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ. മൂന്നുലക്ഷത്തിലധികം പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചത്. യുഎസിലും ബ്രസീലിലുമാണ് ഇന്ത്യയിലേക്കാൾ കൂടുതൽ…
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ. മൂന്നുലക്ഷത്തിലധികം പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചത്. യുഎസിലും ബ്രസീലിലുമാണ് ഇന്ത്യയിലേക്കാൾ കൂടുതൽ ആളുകൾ മരിച്ചത്. യുഎസിൽ 5,89,703 പേർ മരിച്ചു. 33,105,188 പേർ രോഗബാധിതരായി. ബ്രസീലിൽ 4,48,208 പേർ മരിക്കുകയും 16,047,439 പേർ രോഗബാധിതരാകുകയും ചെയ്തു. ഇന്ത്യയിൽ രണ്ടാം തരംഗത്തിലാണ് മരണസംഖ്യ കുതിച്ചുയർന്നത്. കുറച്ച് ആഴ്ചകൾക്ക് മുൻപ് വരെ പ്രതിദിന കേസുകൾ നാല് ലക്ഷത്തിലധികമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പുതിയ കേസുകളും 3,741 മരണവും റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ച് ലോകത്താകമാനം 34,56,282 പേർ മരിച്ചതായാണ് കണക്ക്.