ലഡാക്കിലെ നിയന്ത്രണരേഖയിൽ ഇസ്രയേലി ഹെറോൺ ഡ്രോണുകൾ വിന്യസിക്കാനൊരുങ്ങി ഇന്ത്യ

ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇസ്രയേലി ഹെറോൺ ഡ്രോണുകൾ വിന്യസിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യൻ സേനയുടെ നിരീക്ഷണശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രോണുകൾ സേനക്ക് ലഭ്യമാക്കുന്നത്. ഇതോടെ ലഡാക്ക് മേഖലയിലും ചൈനയുമായി…

By :  Editor
Update: 2021-05-26 19:02 GMT

ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇസ്രയേലി ഹെറോൺ ഡ്രോണുകൾ വിന്യസിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യൻ സേനയുടെ നിരീക്ഷണശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രോണുകൾ സേനക്ക് ലഭ്യമാക്കുന്നത്. ഇതോടെ ലഡാക്ക് മേഖലയിലും ചൈനയുമായി അതിർത്തി പങ്കിടുന്ന മറ്റുഭാഗങ്ങളിലുമുളള ചൈനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷതയോടെ നിരീക്ഷിക്കാൻ ഇന്ത്യൻ സേനക്ക് സാധിക്കും. കോവിഡ് മഹാമാരിയെ തുടർന്ന് കാലതാമസമെടുത്തുവെങ്കിലും ഇന്ത്യൻ സൈന്യത്തിന് താമസിയാതെ ഡ്രോണുകൾ ലഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിലുളള ഹെറോണിനേക്കാൾ മികച്ച ഹെറോൺ ഡ്രോണുകളാണ് ഇന്ത്യക്ക് ലഭിക്കുന്നത്. മോദി സർക്കാർ പ്രതിരോധമേഖലയ്ക്ക് അനുവദിച്ച അടിയന്തര സാമ്പത്തിക അധികാരത്തിന്റെ കീഴിലാണ് സൈന്യം പുതിയഡ്രോണുകൾ സ്വന്തമാക്കുന്നത്.

Tags:    

Similar News