ജയിംസ് ബോണ്ട് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വില്‍പനയ്ക്ക്

വിശ്വവിഖ്യാത ജയിംസ് ബോണ്ട് ചിത്രം 'ഗോള്‍ഡന്‍ ഐ' യില്‍ ആക്ഷന്‍ രംഗങ്ങളെ ത്രസിപ്പിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വില്‍പനയ്ക്ക്. ബോണ്ടിന്റെ ചടുലനീക്കങ്ങള്‍ക്ക് കൂട്ടായെത്തി ഉദ്വേഗനിമിഷങ്ങള്‍ സമ്മാനിക്കുന്ന ആസ്റ്റണ്‍…

By :  Editor
Update: 2018-05-29 02:03 GMT

വിശ്വവിഖ്യാത ജയിംസ് ബോണ്ട് ചിത്രം 'ഗോള്‍ഡന്‍ ഐ' യില്‍ ആക്ഷന്‍ രംഗങ്ങളെ ത്രസിപ്പിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വില്‍പനയ്ക്ക്. ബോണ്ടിന്റെ ചടുലനീക്കങ്ങള്‍ക്ക് കൂട്ടായെത്തി ഉദ്വേഗനിമിഷങ്ങള്‍ സമ്മാനിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകള്‍ ജയിംസ് ബോണ്ട് ചിത്രങ്ങളിലെ മായാത്ത കാഴ്ചയാണ്. എന്നാല്‍ 007 ആരാധകരെ ഏറ്റവുമധികം ത്രസിപ്പിച്ച കാറെന്ന ചോദ്യത്തിന് ഉത്തരം ഒന്നുമാത്രം, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഉആ5.

ബോണ്‍ഹാംസില്‍ നടക്കുന്ന ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ ആണ് കാര്‍ ലേലത്തിന് വയ്ക്കുക. ജൂലായ് 13 നാണ് ലേലം. ലേലത്തില്‍ പതിനഞ്ചു മുതല്‍ ഇരുപതു ലക്ഷം അമേരിക്കന്‍ ഡോളര്‍ കാറിന് വില ലഭിക്കുമെന്നാണ് പ്രതീക്ഷ. അതായത് ഏകദേശം 10.15 മുതല്‍ 13.54 കോടി രൂപ. എന്നാല്‍ പ്രൗഢ പാരമ്പര്യം കണക്കിലെടുത്ത് പതിന്മടങ്ങു വില നല്‍കി കാര്‍ സ്വന്തമാക്കാന്‍ ആളുകള്‍ മുന്നോട്ടു വന്നേക്കാം.

ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ എണ്ണമറ്റ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 കാറുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഗോള്‍ഡന്‍ ഐയിലുള്ള മെറ്റാലിക് ഗ്രെയ് ഗ്രാന്‍ ടൂററിനോടാണ് ലോകത്തെമ്പാടുമുള്ള ആരാധകര്‍ക്കും പ്രിയം. ലോകത്താകമാനം 1059 ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 മോഡലുകളെ മാത്രമാണ് കമ്പനി വിറ്റത്. ഉത്പാദന കാലയളവ് 1963 മുതല്‍ 1965 വരെ. 4.0 ലിറ്റര്‍ സ്‌ട്രേറ്റ് സിക്‌സ് എഞ്ചിനാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ല്‍. എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുന്നത് 282 bhp കരുത്തും 380 Nm torque ഉം. അറുപതു കാലഘട്ടത്തില്‍ ഇതു വലിയ അത്ഭുതമായിരുന്നു. നിശ്ചലതയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ കാറിന് 7.1 സെക്കന്‍ഡുകള്‍ മതി. പരമാവധി വേഗം മണിക്കൂറില്‍ 228 കിലോമീറ്റര്‍. ഷാംപെയിന്‍ കൂളര്‍, സിഡി പ്ലേയര്‍ എന്നു തോന്നിപ്പിക്കുന്ന ഫാക്‌സ് മെഷീന്‍ എന്നിവയായിരുന്നു ഗോള്‍ഡന്‍ ഐയിലുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ന്റെ പ്രത്യേകതകള്‍.

2001 ലാണ് പ്രസ്തുത ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ആദ്യം ലേലത്തില്‍ വെച്ചത്. ആന്നു കാര്‍ വിറ്റുപോയത് 210,600 അമേരിക്കന്‍ ഡോളറിന് (1.43 കോടി രൂപ). ഹോളിവുഡ് നടന്‍ പിയേഴ്‌സ് ബ്രോസ്‌നനാണ് ജയിംസ് ബോണ്ടായി ചിത്രത്തില്‍ വേഷമിട്ടത്. ഏറ്റവും വിലമതിക്കുന്ന ജയിംസ് ബോണ്ട് കാറെന്ന ഖ്യാതി കൂടിയുണ്ട് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഉആ5 ന്.

Similar News