കോവിഡ് വകഭേദങ്ങള്‍ക്ക് പേരിട്ട് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ലോകത്തില്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന പേരിട്ടു. ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് പേരിട്ടത്. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദമായ ബി.1.617.1…

By :  Editor
Update: 2021-05-31 22:17 GMT

ന്യൂഡല്‍ഹി: ലോകത്തില്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന പേരിട്ടു. ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് പേരിട്ടത്. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദമായ ബി.1.617.1 ന് ഡെല്‍റ്റ എന്നാണ് പേര്‌. ബ്രിട്ടണിലെ ജനിതകമാറ്റം വന്ന വൈറസ് കപ്പ എന്നറിയപ്പെടും. ദക്ഷിണാഫ്രിക്കന്‍ വകഭേതത്തിന് ബീറ്റ എന്നും ബ്രസീല്‍ വൈറസ് വകഭേദത്തിന് ഗാമ എന്നുമാണ് പേരിട്ടത്. ഡെല്‍റ്റ വകഭേദം 53 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്. ഡബ്ല്യു.എച്ച്.ഒ. 'ഇന്ത്യന്‍ വകഭേദം' എന്ന് പരാമര്‍ശിക്കാത്തതിനാല്‍ വകഭേദത്തെ ഇന്ത്യന്‍ എന്ന് വിളിക്കുന്നതിനെതിരേ മേയ് 12-ന് സര്‍ക്കാര്‍ എതിര്‍പ്പറിയിച്ചിരുന്നു. കണ്ടെത്തിയ രാജ്യങ്ങളുടെ പേരില്‍ കോവിഡ് വകഭേദങ്ങള്‍ അറിയപ്പെടരുതെന്ന് ഡബ്ല്യു.എച്ച്.ഒ.യും നേരത്തേ പ്രഖ്യാപിച്ചിരുന്നു. സാധാരണക്കാര്‍ക്കും മനസിലാക്കാന്‍ സഹായകരമാകും എന്നതിനാലാണ് ലോകാരോഗ്യ സംഘടന ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ തുടങ്ങിയ പേരുകള്‍ നല്‍കിയത്..

Tags:    

Similar News