മലയാളം സംസാരിക്കുന്നതിനു നഴ്സുമാർക്കു വിലക്ക് ഏർപ്പെടുത്തി ഡൽഹിയിലെ ജി.ബി.പന്ത് ആശുപത്രി
മലയാളം സംസാരിക്കുന്നതിനു നഴ്സുമാർക്കു വിലക്ക് ഏർപ്പെടുത്തി ഡൽഹിയിലെ ജി.ബി.പന്ത് ആശുപത്രി. നഴ്സിംഗ് സൂപ്രണ്ടന്റാണ് ഉത്തരവ് ഇറക്കിയത്. ഹിന്ദിയിലോ ഇംഗ്ലിഷിലോ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നും അല്ലെങ്കിൽ കനത്ത നടപടി…
മലയാളം സംസാരിക്കുന്നതിനു നഴ്സുമാർക്കു വിലക്ക് ഏർപ്പെടുത്തി ഡൽഹിയിലെ ജി.ബി.പന്ത് ആശുപത്രി. നഴ്സിംഗ് സൂപ്രണ്ടന്റാണ് ഉത്തരവ് ഇറക്കിയത്. ഹിന്ദിയിലോ ഇംഗ്ലിഷിലോ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നും അല്ലെങ്കിൽ കനത്ത നടപടി സ്വീകരിക്കുമെന്നുമാണ് ഉത്തരവിൽ പറയുന്നത്. രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ, മലയാളി നഴ്സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നു മലയാളി നഴ്സുമാർ ദേശീയ മാധ്യമത്തോട് പറഞ്ഞു. രണ്ടു വർഷമായി കേരളത്തിൽനിന്നുള്ള നഴ്സുമാരെ കോവിഡ് ഡ്യൂട്ടിക്ക് മാത്രമേ ഇടാറുള്ളൂവെന്നും പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ആശുപത്രി ജീവനക്കാരായി ഉണ്ടെന്നും അവരെല്ലാം പ്രാദേശിക ഭാഷയിൽതന്നെയാണ് സംസാരിക്കുന്നതെന്നും നഴ്സുമാർ പറഞ്ഞു.