രാത്രിയിൽ രക്ഷിതാക്കളുറങ്ങുമ്പോള്‍ പുറത്തേക്ക് " പിന്നീട് മോ​ഷ​ണം" പണം ലഹരിക്ക്; കോഴിക്കോട്ടെ കു​ട്ടി​ക്ക​ള്ള​ന്‍മാരുടെ മോഷണത്തില്‍ ഞെട്ടി പോലീസ്

കോ​ഴി​ക്കോ​ട് : ഒ​ന്ന​ര​വ​ര്‍​ഷ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം പി​ടി​യി​ല്‍. പ​തി​നെ​ട്ടും പ​ത്തൊ​ന്പ​തും വ​യ​സു​ള്ള ര​ണ്ടു യു​വാ​ക്ക​ളേ​യും ക​രു​വി​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത…

By :  Editor
Update: 2021-06-10 00:29 GMT

കോ​ഴി​ക്കോ​ട് : ഒ​ന്ന​ര​വ​ര്‍​ഷ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം പി​ടി​യി​ല്‍. പ​തി​നെ​ട്ടും പ​ത്തൊ​ന്പ​തും വ​യ​സു​ള്ള ര​ണ്ടു യു​വാ​ക്ക​ളേ​യും ക​രു​വി​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ളെ​യു​മാ​ണ് കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ മഹാജന്റെ നേതൃത്വത്തിൽ സി​റ്റി ക്രൈം ​സ്‌​ക്വാ​ഡും ചേ​വാ​യൂ​ര്‍ പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളും മൊ​ബൈ​ല്‍ ഫോ​ണും കൂ​ളിം​ഗ് ഗ്ളാ​സും വാ​ച്ചും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സ​മീ​പ​കാ​ല​ത്താ​യി കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ന​ട​ന്ന ഭൂ​രി​ഭാ​ഗം മോ​ഷ​ണ​കേ​സു​ക​ളി​ലും കു​ട്ടി​ക​ളു​ടെ പ​ങ്ക് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി. ജോ​ർ​ജ് ഇ​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി സി​റ്റി​ക്രൈം സ്‌​ക്വാ​ഡി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു.

കക്കോടി മക്കട യോഗി മഠത്തിൽ ജിഷ്ണു(18), മക്കട ബദിരൂർ ചെമ്പോളി പറമ്പിൽ ധ്രുവൻ(19) എന്നിവരാണ് പിടിയിലായ പ്രായപൂർത്തിയായവർ. മറ്റ് രണ്ട് പേരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ലഹരി ഉപയോഗത്തിനായിട്ടാണ് ഇവർ മോഷണം നടത്തുന്നതെന്ന് പോലീസ് പറയുന്നു. അ​ര്‍​ധ​രാ​ത്രി​യി​ല്‍ മൂ​ന്നോ നാ​ലോ പേ​ര്‍ പു​റ​ത്തി​റ​ങ്ങി എ​വി​ടെ​നി​ന്നെ​ങ്കി​ലും വാ​ഹ​നം മോ​ഷ്ടി​ച്ച് പി​ന്നീ​ട് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ളി​ലും മ​റ്റും മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് പ​തി​വ്. പു​ല​ര്‍​ച്ചെ ആ​വു​മ്പോ​ഴേ​ക്കും ര​ക്ഷി​താ​ക്ക​ള്‍ അ​റി​യാ​തെ ഇ​വ​ര്‍ വീ​ട്ടി​ലെ​ത്തും. ഇ​വ​ര്‍​ക്കൊ​പ്പം മോ​ഷ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന മ​റ്റു​ചി​ല​രെ കു​റി​ച്ചും വ്യ​ക്ത​മാ​യ സൂ​ച​ന പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. രക്ഷിതാക്കൾ ഉറങ്ങാത്ത സാഹചര്യമുള്ള ദിവസങ്ങളിൽ സുഹൃത്തുകളുടെ അടുത്തേക്കെന്നും പറഞ്ഞാണ് പുറത്ത് പോവുന്നത്. പിടിയിലായവരെ ചോദ്യം ചെയ്തതിൽ എൺപതിൽ അധികം മോഷണ കേസുകൾക്കാണ് തുമ്പുണ്ടായതെന്ന് പോലീസ് പറയുന്നു.

നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ൾ പ്ര​തി​ക​ളി​ല്‍ നി​ന്ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ചേ​വാ​യൂ​ര്‍, മാ​വൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നു മോ​ഷ്ടി​ച്ച ര​ണ്ട് ആ​ക്ടീ​വ സ്‌​കൂ​ട്ട​റും ന​ട​ക്കാ​വ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നു മോ​ഷ്ടി​ച്ച ഡി​സ്‌​ക​വ​ര്‍ ബൈ​ക്കും കൊ​യി​ലാ​ണ്ടി​യി​ല്‍ നി​ന്നു മോ​ഷ്ടി​ച്ച പ​ള്‍​സ​ര്‍ ബൈ​ക്കും മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ല​ത്തു നി​ന്നു മോ​ഷ്ടി​ച്ച ആ​ക്‌​സ​സ് സ്കൂ​ട്ട​റു​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​നു പു​റ​മേ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​താ​യും പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു. ഷോപ്പുകളുടെ പൂട്ടുകൾ പൊട്ടിച്ചെടുക്കാനുള്ള ആയുധങ്ങൾ ഇവരുടെ കൈവശമുള്ളതായി പോലീസ് ചൂണ്ടിക്കാട്ടുന്നു.

ബാ​ലു​ശേ​രി ഭാ​ഗ​ത്തെ എ​ട്ടോ​ളം ക​ട​ക​ള്‍, കാ​ക്കൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ അ​മ്പ​ല​ത്തു​കു​ള​ങ്ങ​ര, കു​മാ​ര​സ്വാ​മി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ത്തോ​ളം ക​ട​ക​ള്‍, കു​ന്ന​മം​ഗ​ലം, ചാ​ത്ത​മം​ഗ​ലം, കാ​ര​ന്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലെ ഇ​രു​പ​തോ​ളം ക​ട​ക​ള്‍, മാ​വൂ​ര്‍, കു​ട്ടി​ക്കാ​ട്ടൂ​ര്‍, കാ​യ​ലം, പൂ​വാ​ട്ടു​പ​റ​മ്പു ഭാ​ഗ​ങ്ങ​ളി​ലെ പ​ത്തോ​ളം ക​ട​ക​ള്‍, പു​തി​യ​ങ്ങാ​ടി വെ​സ്റ്റ്ഹി​ല്‍ , കാ​ര​പ്പ​റ​മ്പു ഭാ​ഗ​ങ്ങ​ളി​ല്‍ പ​തി​മൂ​ന്നോ​ളം ക​ട​ക​ള്‍, അ​ത്തോ​ളി, പ​റ​മ്പ​ത്ത് ഭാ​ഗ​ങ്ങ​ളി​ലെ അ​ഞ്ചോ​ളം ക​ട​ക​ള്‍, തൊ​ണ്ട​യാ​ട്, പാ​ലാ​ഴി ഭാ​ഗ​ങ്ങ​ളി​ലെ അ​ഞ്ചോ​ളം ക​ട​ക​ള്‍, ക​ക്കോ​ടി, ചെ​റു​കു​ളം, മ​ക്ക​ട ഭാ​ഗ​ങ്ങ​ളി​ലെ ഏ​ഴോ​ളം ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​തു​ള്‍​പ്പെ​ടെ എ​ൺ​പ​തോ​ഓ​ളം മോ​ഷ​ണ​കേ​സു​ക​ളി​ല്‍ പ്ര​തി​ക​ള്‍​ക്കു പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സി​നു തെ​ളി​വു ല​ഭി​ച്ചു.

ആ​ഡം​ബ​ര ജീ​വി​ത​ത്തി​നും ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നും ര​ക്ഷി​താ​ക്ക​ളി​ല്‍ നി​ന്നു പ​ണം ല​ഭി​ക്കാ​തെ വ​രു​മ്പോ​ഴാ​ണ് ര​ക്ഷി​താ​ക്ക​ള്‍ അ​റി​യാ​തെ നൈ​റ്റ് ഔ​ട്ട് ന​ട​ത്തു​ന്ന​ത്. മ​ക്ക​ള്‍ എ​വി​ടെ പോ​കു​ന്നു എ​ന്തെ​ല്ലാം ചെ​യ്യു​ന്നു എ​ന്നു​ള്ള കാ​ര്യ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ സ​ദാ ജാ​ഗ്ര​ത​പാ​ലി​ക്ക​ണമെന്നും പോലീസ് അറിയിച്ചു.

അന്വേഷണ സംഘത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, എം. ഷാലു, ഹാദിൽ കുന്നുമ്മൽ , പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമ്മണ്ണ, എ.വി. സുമേഷ്, ചേവായൂർ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അനീഷ്, സീനിയർ സി.പി.ഒമാരായ റിജേഷ് പ്രമോദ്, രാജീവ് കുമാർ പാലത്ത്, സി.പി.ഒ.പ്രസീദ്, ശ്രീരാഗ് എന്നിവരാണ് ഉണ്ടായിരുന്നത്. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Tags:    

Similar News