സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് രംഗത്ത്; മുപ്പതു വാഹനങ്ങള്‍ പിടിച്ചെടുത്തു, നൂറോളം പേര്‍ക്കെതിരേ കേസ്
കൊച്ചിഃ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് രംഗത്ത്. ആരോഗ്യ, അവശ്യ സര്‍വീസ് വിഭാഗങ്ങള്‍ക്കൊഴികെ ആരെയും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. മതിയായ കാരണങ്ങളില്ലാതെ പൊതുവഴിയില്‍ വാഹനങ്ങളില്‍ ചുറ്റിക്കറങ്ങുന്നവര്‍ക്കെതിരേ കര്‍ശന…
കൊച്ചിഃ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് രംഗത്ത്. ആരോഗ്യ, അവശ്യ സര്‍വീസ് വിഭാഗങ്ങള്‍ക്കൊഴികെ ആരെയും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. മതിയായ കാരണങ്ങളില്ലാതെ പൊതുവഴിയില്‍ വാഹനങ്ങളില്‍ ചുറ്റിക്കറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ഇന്നു രാവിലെ പത്തു വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ മുപ്പതിലേറെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ജില്ലാ അതിര്‍ത്തികളിലാണ് പരിശോധന നടത്തിയത്. റൂറല്‍ മേഖലകളില്‍ നൂറിലേറെപ്പേര്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്നും ഞായറാഴ്ചയും ട്രിപ്പില്‍ ലോകര്ക് ഡൗണിനു തുല്യമായ അടച്ചിടലാണു പ്രഖ്യാപിച്ചിരിക്കുന്നത്. നിയമം ലഘിക്കുന്നവരെ അറസ്റ്റ് ചെയ്യും.ഹോട്ടലുകളിൽ നിന്നു ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ ഹോട്ടലുകളിൽ അനുവദിക്കില്ല. സാമൂഹ്യ അകലം പാലിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്താൻ അനുമതിയുണ്ടെങ്കിലും അടുത്ത പോലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം.പലചരക്ക്, മീൻ, മാംസം, പച്ചക്കറി കടകൾ, ഹോട്ടലുകൾ (ഹോം ഡെലിവറി മാത്രം), ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.
ദീർഘദൂര ബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ ഇവിടങ്ങളിൽ യാത്രാരേഖകളുമായി മാത്രം അനുമതി നൽകും. യാത്രാടിക്കറ്റുള്ളവരുമായി കാബുകൾക്കും ടാക്സികൾക്കും പോകാം. ഐടി കന്പനികളിലെ ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിനേഷനു പോകുന്നവർ എന്നിവർക്കും അനുമതിയുണ്ട്.അതിനിടെ, പ്രഭാതകൃത്യത്തിനു പോകവേ, ഓട്ടോ റിക്ഷ തടഞ്ഞുനിര്‍ത്തി രണ്ടായിരം രൂപ പിഴയിട്ടതിനെതിരേ ഓട്ടോ ഡ്രൈവര്‍ പരാതിയുമായി രംഗത്ത്. കൊല്ലം പാരിപ്പള്ളിയിലാണു സംഭവം. വീട്ടില്‍ ശുചിമുറിയില്ലാത്തതിനാല്‍ അടുത്തുള്ള പെട്രോള്‍ പമ്പിലാണ് ഇയാള്‍ രാവിലെ പ്രഭാതകൃത്യത്തിനു പോയത്. ഈ സമയത്തായിരുന്നു പോലീസിന്റെ വാഹനപരിശോധന. നാണക്കേടൊര്ത്ത് തന്റെ യാത്രയുടെ ഉദ്ദേശ്യം ആദ്യം ഡ്രൈവർ വെളിപ്പെടുത്തിയില്ല. കൈയില്‍ സത്യവാങ്മൂലവും കരുതിയിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടി, പോലീസ് രണ്ടായിരം രൂപ പിഴയിട്ടു വഹനവും കസ്റ്റഡിയിലെടുത്തു.