കുടുംബാരോഗ്യ കേന്ദ്രത്തിൽ വളണ്ടിയർമാരും ഡിവൈഎഫ്‌ഐ പ്രവർത്തകരും ഏറ്റുമുട്ടി ; സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്
മലപ്പുറം : മലപ്പുറത്ത് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ഗ്രാമപഞ്ചായത്ത് നിയമിച്ച വളണ്ടിയറെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അകാരണമായി മർദ്ദിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതെത്രെ .…
മലപ്പുറം : മലപ്പുറത്ത് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ഗ്രാമപഞ്ചായത്ത് നിയമിച്ച വളണ്ടിയറെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അകാരണമായി മർദ്ദിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതെത്രെ . കെ ജയകൃഷ്ണൻ എന്ന സന്നദ്ധ പ്രവർത്തകനാണ് മർദ്ദനമേറ്റത്. ഇതിന് പിന്നാലെ വളണ്ടിയർമാരും ഡിവൈഎഫ്‌ഐ പ്രവർത്തകരും ഏറ്റുമുട്ടി. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊറോണ വാക്സിൻ സ്വീകരിക്കുന്നതിനായി എത്തിയവരുടെ വാഹനങ്ങളാൽ കുടുംബാരോഗ്യ കേന്ദ്ര പരിസരം നിറഞ്ഞത് നിയന്ത്രിക്കണമെന്ന് ആർആർടി അംഗങ്ങളോട് ജയകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് യൂണിഫോം ധരിച്ചെത്തിയാവരാണ് തന്നെ മർദ്ദിച്ചതെന്ന് ജയകൃഷ്ണൻ പറഞ്ഞു.സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കെഎസ് യു പ്രകടനം നടത്തിയിരുന്നു. എന്നാൽ കൊറോണ വാക്‌സിനെടുക്കാൻ പോയ ആർആർടി അംഗങ്ങൾക്ക് നേരെ ആദ്യം അക്രമം അഴിച്ചു വിട്ടത് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.പാണ്ടിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.