ഇ സ്‌കൂട്ടറുകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധം; നിയമത്തില്‍ വ്യക്തത വരുത്തി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: വേഗമേറിയ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് (ഇ- സ്‌കൂട്ടറുകള്‍) രജിസ്ട്രേഷന്‍ നിര്‍ബന്ധം. പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞതുമായ ഇ-സ്‌കൂട്ടറുകളുടെ എണ്ണംകൂടിയ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നിയമത്തില്‍ വ്യക്തത…
തിരുവനന്തപുരം: വേഗമേറിയ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് (ഇ- സ്‌കൂട്ടറുകള്‍) രജിസ്ട്രേഷന്‍ നിര്‍ബന്ധം. പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞതുമായ ഇ-സ്‌കൂട്ടറുകളുടെ എണ്ണംകൂടിയ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നിയമത്തില്‍ വ്യക്തത വരുത്തിയത്. മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ വേഗമുള്ളതോ ബാറ്ററിപാക് ഒഴികെ 60 കിലോഗ്രാമില്‍ താഴെ ഭാരമുള്ളതോ 250 വാട്ടില്‍ താഴെ പവറുള്ളതോ ആയ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളെ മാത്രമാണ് രജിസ്ട്രേഷനില്‍നിന്ന് ഒഴിവാക്കിയത്.
രജിസ്ട്രേഷനോ ലൈസന്‍സോ ഇല്ലാതെ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ കൂടിയതോടെയാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. രജിസ്ട്രേഷന്‍ ആവശ്യമില്ലാത്ത വിഭാഗം വാഹനങ്ങളില്‍ അംഗീകാരപത്രം സൂക്ഷിക്കണം. ഹെല്‍മറ്റ് ഉള്‍പ്പെടെ സുരക്ഷാ മുന്‍കരുതലുകള്‍ ഇ- സ്‌കൂട്ടറുകള്‍ക്കും ബാധകമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു.