മണ്ഡലത്തിലെ അക്രമങ്ങളോട് പ്രതികരികരിക്കാൻ സമയമില്ല "ഐഷ സുൽത്താനയ്ക്ക് പിന്തുണ; വി ശിവൻകുട്ടിയുടേത് ഭരണഘടനാ ലംഘനമാണെന്ന് കുമ്മനം രാജശേഖരൻ

തന്റെ മണ്ഡലത്തിലെ അഴിമതി അക്രമം എന്നിവയോട് പ്രതികരിക്കാത്ത ശിവൻകുട്ടി തീവ്ര ചിന്താഗതിക്കാരെ പിന്തുണയ്ക്കുന്നതിന്റെ ചേതോവികാരം ആർക്കും മനസിലാകും . ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ആക്രമവും ഗുണ്ടാ വിളയാട്ടവും…

By :  Editor
Update: 2021-06-14 06:59 GMT

തന്റെ മണ്ഡലത്തിലെ അഴിമതി അക്രമം എന്നിവയോട് പ്രതികരിക്കാത്ത ശിവൻകുട്ടി തീവ്ര ചിന്താഗതിക്കാരെ പിന്തുണയ്ക്കുന്നതിന്റെ ചേതോവികാരം ആർക്കും മനസിലാകും . ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ആക്രമവും ഗുണ്ടാ വിളയാട്ടവും നടക്കുന്നതിന്റെ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്... കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾക്കു നേരെ പോലും ആക്രമം ഉണ്ടായി... ഇതിനോടൊന്നും പ്രതികരിക്കാൻ വി ശിവൻകുട്ടിക്ക് സമയം ഉണ്ടായിരുന്നില്ലെന്നും കുമ്മനം ആരോപിച്ചു

തിരുവനന്തപുരം: രാജ്യദ്രോഹ കേസിൽ പ്രതിയായ ഐഷ സുൽത്താനയെ ഫോണിൽ വിളിച്ച് പിന്തുണയും ആശംസയും അറിയിച്ച മന്ത്രി വി ശിവൻകുട്ടിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മന്ത്രിയുടെ ഇടപെടൽ ഭരണഘടനാ ലംഘനമാണെന്നും കുമ്മനം ആരോപിച്ചു.

ലക്ഷദ്വീപിലെ ജനങ്ങൾക്കുമേൽ കേന്ദ്രസർക്കാർ ബയോവെപ്പൺ ഉപയോഗിച്ചുവെന്ന ഗുരുതര പരാമർശമാണ് ഐഷ നടത്തിയത്. രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള പരാമർശത്തിനെതിരെ നിയമപരമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. ലക്ഷദ്വീപിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിനെ നിയമപരമായി നേരിടുകയാണ് വേണ്ടത്. മുഖ്യമന്ത്രിയേയും തന്നെയും വന്നു കണ്ടാൽ ലക്ഷദ്വീപ് പോലീസിൽ നിന്നു രക്ഷിക്കാമെന്നാണ് ശിവൻകുട്ടി ഐഷയോട് ഫോണിൽ പറഞ്ഞത്. മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ ഭരണഘടനാ പദവിയിലിരിക്കുന്ന മന്ത്രി ഇടപെടുന്നത് ഭരണഘടനാ ലംഘനമാണ്, കുമ്മനം പറഞ്ഞു.

തന്റെ മണ്ഡലത്തിലെ അഴിമതി അക്രമം എന്നിവയോട് പ്രതികരിക്കാത്ത ശിവൻകുട്ടി തീവ്ര ചിന്താഗതിക്കാരെ പിന്തുണയ്ക്കുന്നതിന്റെ ചേതോവികാരം ആർക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ആക്രമവും ഗുണ്ടാ വിളയാട്ടവും നടക്കുന്നതിന്റെ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾക്കു നേരെ പോലും ആക്രമം ഉണ്ടായി. ഇതിനോടൊന്നും പ്രതികരിക്കാൻ വി ശിവൻകുട്ടിക്ക് സമയം ഉണ്ടായിരുന്നില്ലെന്നും കുമ്മനം ആരോപിച്ചു.

Tags:    

Similar News