ലോക്ക്ഡൗണ്‍ ഇളവിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കുന്ന കാര്യത്തിൽ എക്‌സൈസ് മന്ത്രി പറയുന്നത്
കണ്ണൂര്‍: സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടക്കുന്നതേ ഉള്ളു എന്നും മന്ത്രി കണ്ണൂരില്‍…
കണ്ണൂര്‍: സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടക്കുന്നതേ ഉള്ളു എന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. കള്ള് പെട്ടെന്ന് ചീത്തയായി പോകുമെന്ന കാരണത്താലാണ് പാര്‍സല്‍ നല്‍കാന്‍ തീരുമാനിച്ചത്. മദ്യകടത്ത് തടയാന്‍ കര്‍ശന നടപടി എക്‌സൈസ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു.കശുമാങ്ങയില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കാന്‍ പല ബുദ്ധിമുട്ടുകള്‍ ഉണ്ട്. കൂടുതല്‍ പരിശോധന നടത്തിയേ ഇതെല്ലാം നടപ്പാക്കാനാവുകയുള്ളു. എന്നാല്‍ കശുവണ്ടി കര്‍ഷകരെ സഹായിക്കാന്‍ പറ്റുന്ന ഈ പദ്ധതി ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നീരക്ക് വേണ്ട പോലെ മാര്‍ക്കറ്റ് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്‍ നിയമസഭയില്‍ വന്നപ്പോള്‍ അഭിവാദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. കെ സുധാകരനെ അഭിവാദ്യം ചെയ്തത് മനുഷ്യത്വപരമായ സമീപനം മാത്രമാണെന്നും രാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍ വ്യക്തിപരമായ ബന്ധങ്ങളില്‍ കാണിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സുധാകരന്‍ അധ്യക്ഷ പദവിയിലേക്ക് വന്നതുകൊണ്ട് കോണ്‍ഗ്രസ് പഴയ നിലയിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും നയം മാറ്റാത്തതാണ് കോണ്‍ഗ്രസിന്‍റെ അപചയത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.