സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; 30 വണ്ടികള്‍ നാളെ മുതല്‍ ഓടിത്തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കുന്നു. നിര്‍ത്തിവച്ച 30 സര്‍വീസുകളാണ് നാളെ മുതല്‍ പുനരാരംഭിക്കുന്നത്. സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ്,…

By :  Editor
Update: 2021-06-15 08:20 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കുന്നു. നിര്‍ത്തിവച്ച 30 സര്‍വീസുകളാണ് നാളെ മുതല്‍ പുനരാരംഭിക്കുന്നത്. സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ്, ഇന്റര്‍സിറ്റി, ജനശതാബ്ദി തീവണ്ടികളും ഇതര സംസ്ഥാനങ്ങളിലേക്കുള്ള ചില സര്‍വീസുകളും പുനരാരംഭിച്ചിട്ടുണ്ട്. കൊവിഡ് സ്‌പെഷ്യല്‍ ട്രെയിനുകളായി പുതിയ നമ്പറിലാണ് എല്ലാ ട്രെയിനുകളും ഓടുക.

ഭൂരിപക്ഷം ട്രെയിനുകളും നാളെയും മറ്റന്നാളുമായി സര്‍വീസ് ആരംഭിക്കുമെങ്കിലും കൊച്ചുവേളി - ലോകമാന്യതിലക് ട്രെയിനുകള്‍ ജൂണ്‍ 27 വരെ ഓടില്ലെന്ന് റെയില്‍വേ അറിയിച്ചു. പുനലൂര്‍-മധുര, ചെന്നൈ എഗ്മോര്‍-കൊല്ലം, എറണാകുളം-ബാനസവാടി, ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍, ചെന്നൈ-തിരുവനന്തപുരം, കൊച്ചുവേളി-മംഗലാപുരം, തിരുവനന്തപുരം-മധുര ട്രെയിനുകളും സര്‍വീസ് പുനരാരംഭിക്കുന്നത് വൈകും.

Tags:    

Similar News