ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? കുട്ടികളെ പഠിപ്പിക്കും? എങ്ങനെ പണം സമ്പാദിക്കും? സർക്കാരിനോട് ചോദ്യങ്ങളുമായി അൽഫോൺസ് പുത്രൻ !

സംസഥാനത്ത് കോവിഡ് 19 വ്യാപനം തടയിടാൻ ഫലപ്രദമായ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് സർക്കാർ. അതിനായി ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ട് ലോക്ഡൗൺ പുതിയ ഘട്ടത്തിലേക്ക് കടന്നത്…

;

By :  Editor
Update: 2021-06-16 04:02 GMT

സംസഥാനത്ത് കോവിഡ് 19 വ്യാപനം തടയിടാൻ ഫലപ്രദമായ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് സർക്കാർ. അതിനായി ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ട് ലോക്ഡൗൺ പുതിയ ഘട്ടത്തിലേക്ക് കടന്നത് കഴിഞ്ഞദിവസമാണ്. ലോക്ക്ഡൗൺ ആയതുകൊണ്ടുതന്നെ സിനിമ- സീരിയൽ ഷൂട്ടിങ് നിലച്ചിരിക്കുകയാണ് എന്നാൽ ഷൂട്ടിങ് അനുവദിക്കാത്തതിന് പിന്നിലെ യുക്തി എന്താണ് എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് അൽഫോൺസ് പുത്രൻ.

'എന്തുകൊണ്ടാണ് സിനിമാ ഷൂട്ടിങിന് അനുമതി നൽകാത്തത്? പാല്‍ വിൽപ്പന നടത്തുന്നവർക്കും ഭക്ഷണം വില്‍ക്കുന്നവര്‍ക്കും ജോലി ചെയ്യാം. സിനിമാ പ്രവർത്തകരെ എന്തുകൊണ്ട് ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല? ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ പാല് വാങ്ങിക്കും? ഞങ്ങളുടെ മക്കളെ എങ്ങനെ പഠിപ്പിക്കും? ഞങ്ങളുടെ കുട്ടികൾക്കായി എങ്ങനെ പെൻസിൽ ബോക്സ് വാങ്ങും? ഞങ്ങൾ എങ്ങനെയാണ് പണം സമ്പാദിക്കുക?' എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍റെ ചോദ്യം. സിനിമാ തിയറ്ററുകളില്‍ കാണുന്നതുപോലെയല്ല സിനിമാ ഷൂട്ടിങ്. ക്ലോസ്അപ് ഷോട്ടോ, വൈഡ് ഷോട്ടോ എടുക്കണമെങ്കിൽ പോലും രണ്ട് മീറ്റർ മാറിനിൽക്കണം. പിന്നെ എന്തു യുക്തിയാണ് ഇവിടെ പറയുന്നത്? ആലോചിച്ച് ഒരു പരിഹാരം പറയൂ എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

Tags:    

Similar News