കോഴിക്കോട് മെഡിക്കല്‍ കോളജ് ഹെമറ്റോളജി വാര്‍ഡില്‍ കോവിഡ് വ്യാപനം !
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ഹെമറ്റോളജി വാര്‍ഡില്‍ ചികിത്സതേടിയ 9പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 15 പേരാണ് വാര്‍ഡില്‍ അഡ്മിറ്റുള്ളത്. വാര്‍ഡിലുള്ള ഒരുരോഗിക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്…
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ഹെമറ്റോളജി വാര്‍ഡില്‍ ചികിത്സതേടിയ 9പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 15 പേരാണ് വാര്‍ഡില്‍ അഡ്മിറ്റുള്ളത്. വാര്‍ഡിലുള്ള ഒരുരോഗിക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമ്ബത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗം പകര്ന്നതെന്നകാര്യം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്തന്നെ രോഗിക്കും ബൈ സ്റ്റാന്ഡര്ക്കും ആന്റിജന്‍ പരിശോധന നടത്താറുണ്ട്. പരിശോധനയില്‍ നെഗറ്റിവായവരെ മാത്രമേ വാര്‍ഡില്‍ പ്രവേശിപ്പിക്കാറുള്ളൂ. അഡ്മിറ്റുള്ള എല്ലാവരെയും പരിശോധന നടത്തിയാണ് പ്രവേശിപ്പിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
ആഴ്ചകളോളം അഡ്മിറ്റായി ചികിത്സതേടുന്നവരാണ് രോഗികള്‍. ഇവരെയും കൂട്ടിരിപ്പുകാരെയും പുറത്തുവിടാറില്ല. ആരെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തുപോയിട്ടുണ്ടോ എന്നറിയില്ല. മാത്രമല്ല, ആന്റിജന്‍ പരിശോധന 60 ശതമാനം മാത്രമേ കൃത്യതയുള്ളൂ. അഡ്മിറ്റാകുന്ന എല്ലാവര്ക്കും ആര്.ടി.പി.സി.ആര് എന്നത് പ്രായോഗികമല്ല. പോസിറ്റിവായ രോഗികളെ കോവിഡ് വാര്‍ഡിലേക്ക് മാറ്റുകയും വാര്‍ഡ് അണുമുക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ ഫേസ് ഷീല്‍ഡും മാസ്കും ഗ്ലൗസും ധരിച്ചാണ് രോഗികളെ പരിശോധിക്കുന്നത് എന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരില്‍നിന്ന് രോഗികളിലേക്കും തിരിച്ചും രോഗം പകരാന്‍ സാധ്യത കുറവാണ്. നിലവില്‍ രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.