എന്നാ ചുള്ളൻ " മോഹൻലാലിന്റെ ചെറുപ്പത്തിന്റെ രഹസ്യം, പുതിയ ചിത്രം പുറത്ത്

ഇന്ത്യൻ സിനിമാ ലോകം വിസ്മയത്തോടെ നോക്കുന്ന താരമാണ് മോഹൻലാൽ. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ. സാധരാണക്കാരുടെ ഇടയിൽ മാത്രമല്ല താരങ്ങൾക്കിടയിൽ പോലും മോഹൻലാലിന് നിരവധി ആരാധകരുണ്ട്.…

;

By :  Editor
Update: 2021-06-21 09:43 GMT

ഇന്ത്യൻ സിനിമാ ലോകം വിസ്മയത്തോടെ നോക്കുന്ന താരമാണ് മോഹൻലാൽ. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ. സാധരാണക്കാരുടെ ഇടയിൽ മാത്രമല്ല താരങ്ങൾക്കിടയിൽ പോലും മോഹൻലാലിന് നിരവധി ആരാധകരുണ്ട്. താരങ്ങൾ ഇത് തുറന്ന് പറഞ്ഞിട്ടുമുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാലിന്റെ പുതിയ ചിത്രമാണ്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചാണ് തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. യോഗ ചെയ്യുന്നതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്. ലാലേട്ടന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നടന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ മോഹൻലാലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് സ്റ്റോറിയാക്കിയിട്ടുണ്ട്.

ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും.നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ', എന്ന് കുറിച്ച് കൊണ്ടാണ് യോഗ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ചിത്രം വൈറലായിരിക്കുന്നത്.

മികച്ച കമന്റുകളാണ് മോഹൻലാലിന്റെ ചിത്രത്തിന് ലഭിക്കുന്നത്. എന്തൊരു ചെറുപ്പമാണ് ലാലേട്ടൻ, ദൈവമേ ഒരു രക്ഷയില്ല... എഡിറ്റിംഗ് ആണോ ആരായാലും ചോദിച്ചു പോകും എന്ന് തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.മോഹൻലാലിന്റെ ചെറുപ്പത്തിന്റെ രഹസ്യം മെഡിറ്റേഷൻ ആണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. മോഹൻലാലിന് ആശംസ നേർന്ന് നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. രാഷ്ട്രീയപരമായ ചർച്ചകളും മോഹൻലാലിന്റെ പോസ്റ്റിന് ചുവടെ നടക്കുന്നുണ്ട്.

Tags:    

Similar News