കണ്ണൂരിലെ സ്വര്‍ണ കടത്ത്-ക്വട്ടേഷന്‍; ഡിവൈഎഫ്ഐയെ വെല്ലുവിളിച്ച് ക്വട്ടേഷന്‍ സംഘം: ഫ്യൂസ് ഊരിയത് നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍

കണ്ണൂര്‍: സ്വര്‍ണക്കള്ളക്കടത്തില്‍ കര്‍ശന നിലപാടുമായി രംഗത്തെത്തിയ ഡിവൈഎഫ്ഐയെ പരസ്യമായി  വെല്ലുവിളിച്ച സംഭവം മുമ്പ്‌ കൂത്തുപറമ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ക്വട്ടേഷന്‍, കളളക്കടത്ത് സംഘങ്ങള്‍ക്ക് എതിരേ ഡി.വൈ.എഫ്.ഐ. നടത്തിയ പ്രചാരണജാഥയ്ക്കിടെ…

By :  Editor
Update: 2021-06-26 23:24 GMT

കണ്ണൂര്‍: സ്വര്‍ണക്കള്ളക്കടത്തില്‍ കര്‍ശന നിലപാടുമായി രംഗത്തെത്തിയ ഡിവൈഎഫ്ഐയെ പരസ്യമായി വെല്ലുവിളിച്ച സംഭവം മുമ്പ്‌ കൂത്തുപറമ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ക്വട്ടേഷന്‍, കളളക്കടത്ത് സംഘങ്ങള്‍ക്ക് എതിരേ ഡി.വൈ.എഫ്.ഐ. നടത്തിയ പ്രചാരണജാഥയ്ക്കിടെ ക്വട്ടേഷന്‍ സംഘം വൈദ്യുത ബന്ധം വിച്ഛേദിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണ് തുടര്‍ന്ന് അന്ന്‌ നേതാക്കള്‍ക്ക് സംസാരിക്കേണ്ടി വന്നത്. കണ്ണൂര്‍, കൂത്തുപറമ്പ്, തലശ്ശേരി, പാനൂര്‍, മട്ടന്നൂര്‍ എന്നീ അഞ്ചുബ്ലോക്കുകളിലാണ് കളളപ്പണക്കാര്‍ക്കും ക്വട്ടേഷന്‍ സംഘത്തിനുമെതിരേ ഡി.വൈ.എഫ്.ഐ. പ്രചാരണ ജാഥ നടത്തിയത്. ക്വട്ടേഷന്‍ സംഘങ്ങളുടെയും കൊളളപ്പണക്കാരുടെയും സ്വാധീനമുളള പ്രദേശങ്ങള്‍ തിരഞ്ഞെടുത്തായിരുന്നു പ്രചാരണ ജാഥ സഘടിപ്പിച്ചത്. കൂത്തുപറമ്പിലെ ജാഥയുടെ സമാപനത്തില്‍ പ്രസംഗിക്കാനായി നേതാക്കളെത്തുമ്പോഴാണ് ക്വട്ടേഷന്‍ സംഘം ഫ്യൂസ് ഊരി പ്രദേശം മുഴുവന്‍ ഇരുട്ടിലാക്കിയത്. തുടര്‍ന്ന് നേതാക്കള്‍ കത്തിച്ചുപിടിച്ച മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പ്രസംഗം നടത്തി.

ഫ്യൂസ് ഊരി പരസ്യമായി തങ്ങളുടെ പ്രതിഷേധം അറിയിച്ച ക്വട്ടേഷന്‍ സംഘത്തിന് പാര്‍ട്ടിക്കുളളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നതിനുളള സൂചന കൂടിയായിട്ടാണ് സംഭവത്തെ വിലയിരുത്തിയത്‌.

Tags:    

Similar News