EK News Breaking | കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാനി സൂഫിയാന്‍ പൊലീസ് കസ്റ്റഡിയില്‍
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാനി സൂഫിയാന്‍ പൊലീസ് കസ്റ്റഡിയില്‍, രാമനാട്ടുകര സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാനാണെന്നാണ് പൊലീസ് കരുതുന്നത്. മുൻപ് സ്വർണക്കടത്ത് കേസിൽ…
By : Editor
Update: 2021-06-29 23:18 GMT
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാനി സൂഫിയാന്‍ പൊലീസ് കസ്റ്റഡിയില്‍, രാമനാട്ടുകര സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാനാണെന്നാണ് പൊലീസ് കരുതുന്നത്. മുൻപ് സ്വർണക്കടത്ത് കേസിൽ സൂഫിയാൻ ജയിലിൽ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു. സ്വർണക്കടത്തിനുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്. രാമനാട്ടുകര അപകടം നടന്ന സ്ഥലത്തും സൂഫിയാന്‍ എത്തിയതായാണ് വിവരങ്ങൾ കിട്ടുന്നത്. ഇയാളുടെ കാർ കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടി ഡിവൈഎസ്പി ഓഫിസിൽ സൂഫിയാനെ ചോദ്യം ചെയ്യുന്നു.