കോട്ടയത്ത് കോവിഡ് കെയർ സെന്ററിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ആരോഗ്യ വകുപ്പ് താൽക്കാലിക ജീവനക്കാരൻ പിടിയിൽ
കോട്ടയം: കോവിഡ് കെയര്‍ സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. കോട്ടയം നഗരത്തിന് സമീപം നാട്ടകത്ത് പ്രവര്‍ത്തിക്കുന്ന സി എഫ് എല്‍ ഡി സി യില്‍ ആണ്…
;കോട്ടയം: കോവിഡ് കെയര്‍ സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. കോട്ടയം നഗരത്തിന് സമീപം നാട്ടകത്ത് പ്രവര്‍ത്തിക്കുന്ന സി എഫ് എല്‍ ഡി സി യില്‍ ആണ് സംഭവമുണ്ടായത്. നാട്ടകം പോളിടെക്‌നിക്കില്‍ പ്രവര്‍ത്തിക്കുന്ന സി എഫ് എല്‍ ടി സി യില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിയായ സച്ചിന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് 16 കാരിയായ പെണ്‍കുട്ടിയുടെ പരാതി.
ആരോഗ്യ വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായ സച്ചിന്‍ ചിങ്ങവനം സ്വദേശിയാണ്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്താണ് പോലീസ് തുടര്‍ നടപടി സ്വീകരിച്ചു. സംഭവത്തില്‍ പരാതി നല്‍കിയ പെണ്‍കുട്ടി നിര്‍ണായക വിവരങ്ങളാണ് പോലീസിനോട് പറഞ്ഞത്. നേരത്തെ താൻ ബന്ധുവിൽ നിന്ന് പീഡനത്തിന് ഇരയായിരുന്നു വെന്നും പോലീസിനു നൽകിയ മൊഴിയിൽ പെൺകുട്ടി പറഞ്ഞു കഴിഞ്ഞ പതിനേഴാം തീയതി ആണ് പീഡനശ്രമം അരങ്ങേറിയത്. കോവിഡ് പോസിറ്റീവായി ആണ് ചികിത്സയിലിരിക്കെ വരാന്തയിലേക്ക് ഫോണ്‍ ചെയ്യാന്‍ ഇറങ്ങിയപ്പോഴാണ് രാത്രി വൈകി പെണ്‍കുട്ടിയെ കടന്ന് പിടിക്കുന്നതും പീഡന ശ്രമം നടത്തിയതും. പെണ്‍കുട്ടി ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം ഇയാളെ അറസ്റ്റ് ചെയ്തത്.
2017 ല്‍ ബന്ധുവില്‍ നിന്നും ലൈംഗികപീഡനത്തിന് ഇരയായിരുന്ന തായി പെണ്‍കുട്ടി വെളിപ്പെടുത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബന്ധുവിനെ പോലീസ് പിടികൂടി.ചിങ്ങവനം പോലീസ് ആണ് കേസില്‍ അന്വേഷണം നടത്തിയത്. രണ്ട് പ്രതികളെയും പിടികൂടിയ പോലീസ് തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ മാനസിക സംഘര്‍ഷത്തില്‍ ആയ പെണ്‍കുട്ടിയെ പൊലീസ് കൗണ്‍സിലിംഗ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ ആറന്മുളയില്‍ സമാനമായ സംഭവം അരങ്ങേറിയിരുന്നു. കോവിഡ് പോസിറ്റീവ് ആയ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കൊണ്ടു പോകുന്ന വഴി ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു അന്നത്തെ കേസ്.