ഇത് എന്ത് തരം റിപ്പോർട്ടിങ് ആണ് ബായ് ,ആരെങ്കിലും അദ്ദേഹത്തിന്റെ ജാതി ചോദിച്ചോ ? ഇങ്ങനെയൊരു തലക്കെട്ടിൻ്റെ ആവശ്യമെന്താണെന്ന് മനസിലാകുന്നില്ല ! കേരളത്തിലെ ആദ്യ ദളിത് ഡിജിപി എന്ന റിപ്പോർട്ടർ വാർത്തക്കെതിരെ ട്രോൾ !

തിരുവനന്തപുരം: കേരളത്തിലെ ഡിജിപിയായി ഇന്ന് അനില്‍ കാന്ത് അധികാരമേറ്റിരുന്നു.ഈ വാർത്ത ഒട്ടുമിക്ക മാധ്യമങ്ങളും വാർത്തയും കൊടുത്തിരുന്നു.എന്നാൽ കേരളത്തിലെ ആദ്യ ദളിത് ഡിജിപി എന്ന തലക്കെട്ടിലാണ് റിപ്പോർട്ടർ ഓൺലൈൻ…

By :  Editor
Update: 2021-06-30 14:09 GMT

തിരുവനന്തപുരം: കേരളത്തിലെ ഡിജിപിയായി ഇന്ന് അനില്‍ കാന്ത് അധികാരമേറ്റിരുന്നു.ഈ വാർത്ത ഒട്ടുമിക്ക മാധ്യമങ്ങളും വാർത്തയും കൊടുത്തിരുന്നു.എന്നാൽ കേരളത്തിലെ ആദ്യ ദളിത് ഡിജിപി എന്ന തലക്കെട്ടിലാണ് റിപ്പോർട്ടർ ഓൺലൈൻ വാർത്ത കൊടുത്ത് .ഇതിനെതിരെ വ്യാപക പ്രതിഷേധം ആണ് ഉയരുന്നത്.തലകെട്ടിൽ മാത്രം ഇങ്ങനെ കൊടുത്തതിന്റെ ആവശ്യകത എന്താണ് എന്നാണ് കമെന്റുകൾ വരുന്നത്. ഇത് എന്ത് തരം റിപ്പോർട്ടിങ് ആണ് ബായ് ,ആരെങ്കിലും അദ്ദേഹത്തിന്റെ ജാതി ചോദിച്ചോ ? ഇങ്ങനെയൊരു തലക്കെട്ടിൻ്റെ ആവശ്യമെന്താണെന്ന് മനസിലാകുന്നില്ല ! തുടങ്ങി പലതരം കമെന്റുകൾ ആണ് വാർത്തക്കെതിരെ വരുന്നത്.

നിലവിൽ റോഡ്‌ സുരക്ഷാ കമീഷണറാണ്‌ അനിൽകാന്ത്‌. ഡൽഹി സ്വദേശിയായ അനിൽകാന്ത്‌ 1988 ബാച്ച്‌ ഐപിഎസ്‌ ഉദ്യോഗസ്‌ഥനാണ്‌. കൽപറ്റ എഎസ്‌പിയായാണ്‌ പൊലീസിൽ സേവനം തുടങ്ങിയത്‌. ഡിജിപിയായിരുന്ന ലോക്‌നാഥ്‌ ബെഹ്‌റ ഇന്ന്‌ സ്‌ഥാനമൊഴിഞ്ഞതോടെയാണ്‌ പുതിയ ഡിജിപിയെ നിയമിക്കുന്നത്‌. യുപിഎസ്‌സി തയ്യാറാക്കിയ മൂന്നംഗ പാനലിൽനിന്നാണ്‌ അനിൽകാന്തിനെ നിയമിച്ചത്‌. വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. പരേതനായ റുമാല്‍ സിംഗ് അച്ഛനും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ :പ്രീത ഹാരിറ്റ്, മകന്‍ റോഹന്‍ ഹാരിറ്റ്.

Tags:    

Similar News