'വിവാഹമോചനം എന്നാല്‍ ജീവിതത്തിന്റെ അവസാനമല്ല " ; നടന്‍ ആമിര്‍ ഖാനും രണ്ടാമത്തെ ഭാര്യയും വേര്‍പിരിഞ്ഞു

മുംബൈ: ബോളിവുഡ് നടന്‍ ആമിര്‍ ഖാനും ഭാര്യയും നിര്‍മ്മാതാവുമായ കിരണ്‍ റാവുവും വേര്‍പിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും വിവരം അറിയിച്ചത്. കുറച്ച്‌ നാളായി വേര്‍പിരിയല്‍ ചിന്തിക്കുകയാണെന്നും ഇപ്പോള്‍ അത്…

;

By :  Editor
Update: 2021-07-03 03:08 GMT

മുംബൈ: ബോളിവുഡ് നടന്‍ ആമിര്‍ ഖാനും ഭാര്യയും നിര്‍മ്മാതാവുമായ കിരണ്‍ റാവുവും വേര്‍പിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും വിവരം അറിയിച്ചത്. കുറച്ച്‌ നാളായി വേര്‍പിരിയല്‍ ചിന്തിക്കുകയാണെന്നും ഇപ്പോള്‍ അത് വെളിപ്പെടുത്താല്‍ സമയമായെന്ന് കരുതുന്നു എന്നും ഇരുവരും പ്രസ്താവനയില്‍ കുറിച്ചു. 2005ലാണ് ആമിറും കിരണ്‍ റാവുവും വിവാഹിതരായത്. ഒരു മകനുണ്ട്. തങ്ങള്‍ വേര്‍പിരിയുകയാണെങ്കിലും മകന്‍ ആസാദിന്റെ മാതാപിതാക്കളായി തുടരുമെന്നും സിനിമകളില്‍ വീണ്ടും സഹകരിക്കുമെന്നും ഇരുവരും പറഞ്ഞു. വേര്‍പിരിയല്‍ ഒന്നിന്റെയും അവസാനമല്ലെന്നും പുതിയ യാത്രയുടെ തുടക്കമാണെന്നും ഇരുവരും വ്യക്തമാക്കി. കിരണിന് മുമ്പ് ആമിർ റീന ദത്തയെയാണ് വിവാഹം കഴിച്ചത് . ആമിർ ഖാനും റീന ദത്തയും തങ്ങളുടെ 16 വർഷത്തെ ദാമ്പത്യം 2002 ൽ അവസാനിപ്പിച്ചിരുന്നു. ഇതിൽ രണ്ടു മക്കൾ ഉണ്ട്.

Tags:    

Similar News