കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തില്‍ ഒരുകോടി രൂപ വിലവരുന്ന സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍; ഇതുവരെ ഈ എയർപോർട്ടിൽ പിടികൂടിയത് 140 കിലോയോളം സ്വർണ്ണം

കണ്ണൂര്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തില്‍ ഒരുകോടി രൂപ വിലവരുന്ന സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍. അബുദാബിയില്‍നിന്ന് കണ്ണൂര്‍ വഴി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ ശുചിമുറിയില്‍…

By :  Editor
Update: 2021-07-03 11:59 GMT

കണ്ണൂര്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തില്‍ ഒരുകോടി രൂപ വിലവരുന്ന സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍. അബുദാബിയില്‍നിന്ന് കണ്ണൂര്‍ വഴി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ ശുചിമുറിയില്‍ നിന്നാണ് 1887 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. മിശ്രിത രൂപത്തില്‍ രണ്ട് പായ്ക്കറ്റുകളില്‍ ശുചിമുറിയിലെ മാലിന്യത്തോടൊപ്പമാണ് സ്വര്‍ണം കണ്ടെത്തിയത്. ഇതിന് 99,85,905 രൂപ വിലവരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പിടികൂടുമെന്ന് കണ്ട് ഉപേക്ഷിച്ചതാകാമെന്നു കരുതുന്നു. സ്വര്‍ണം കൊണ്ടുവന്നയാളെ തിരിച്ചറിയാനായിട്ടില്ല. സ്വര്‍ണക്കടത്ത് ചോര്‍ന്നതോടെ ക്യാരിയര്‍ ശുചിമുറിയില്‍ സ്വര്‍ണം ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടതായാണ് സംശയം. കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് ജോ. കമീഷണര്‍ എസ് കിഷോര്‍,അസി. കമീഷണര്‍ ഇ വികാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്.
വിമാനത്താവളം ഉദ്ഘാടനംചെയ്തശേഷം ഇതുവരെയായി 140 കിലോ സ്വര്‍ണമാണ് പിടികൂടിയത്.

Tags:    

Similar News