ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തി; സച്ചിന്റെ റെക്കോർഡ് വഴിയേ വനിതകളിൽ മിതാലി

ലണ്ടൻ : ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് സ്വന്തം പേരിലാക്കിയത് വനിതാ ക്രിക്കറ്റിലെ വമ്പൻ റെക്കോർഡ്. ടെസ്റ്റ്, ഏകദിനം, ട്വന്റി20 തുടങ്ങിയ 3…

By :  Editor
Update: 2021-07-04 01:02 GMT

ലണ്ടൻ : ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് സ്വന്തം പേരിലാക്കിയത് വനിതാ ക്രിക്കറ്റിലെ വമ്പൻ റെക്കോർഡ്. ടെസ്റ്റ്, ഏകദിനം, ട്വന്റി20 തുടങ്ങിയ 3 ഫോർമാറ്റുകളിലായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ ക്രിക്കറ്റർ എന്ന റെക്കോർഡാണു മിതാലി സ്വന്തമാക്കിയത്. മത്സരത്തിന്റെ 23–ാം ഓവറിൽ നാറ്റ് ഷിവറിനെതിരെ ബൗണ്ടറി നേടിയതോടെയാണു മിതാലി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഷാർലറ്റ് എഡ്വേഡ്സിനെ (10,273 റൺസ്) മറികടന്നത്. മിതാലിയുടെ ആകെ റൺനേട്ടം 10,337 ആയി. 75 റൺസുമായി പുറത്താകാതെനിന്ന മിതാലിയുടെ മികവിൽ ഇന്നലെ ഇന്ത്യ 4 വിക്കറ്റ് ജയം നേടി. റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച ഇന്നിങ്സിൽ മിതാലി കളിയിലെ താരവുമായി. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇംഗ്ലണ്ട് വനിതകൾ പരമ്പര സ്വന്തമാക്കി.

Tags:    

Similar News