കടയടപ്പ് സമരത്തില്‍ പങ്കുചേരില്ലെന്ന് വ്യാപാരി വ്യവസായി സമിതി

കോഴിക്കോട്: ജൂലൈ ആറിന്​ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ വ്യാപാരി-വ്യവസായി സമിതി പങ്കെടുക്കില്ലെന്ന് ജില്ല പ്രസിഡന്‍റ്​ സൂര്യ അബ്​ദുല്‍ ഗഫൂറും സെക്രട്ടറി ടി.…

By :  Editor
Update: 2021-07-04 08:48 GMT

കോഴിക്കോട്: ജൂലൈ ആറിന്​ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ വ്യാപാരി-വ്യവസായി സമിതി പങ്കെടുക്കില്ലെന്ന് ജില്ല പ്രസിഡന്‍റ്​ സൂര്യ അബ്​ദുല്‍ ഗഫൂറും സെക്രട്ടറി ടി. മരക്കാരും അറിയിച്ചു.

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാറിനെതിരെ തിരിക്കാനാണ് ഏകോപന സമിതിക്ക് പിറകില്‍ കളിക്കുന്നവര്‍ ലക്ഷ്യമിടുന്നത്. കട അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടത്.

ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കിന്റെ പുതിയ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി എല്ലാ കടകളും തുറക്കാനുള്ള അനുമതിക്കായി വ്യാപാരി വ്യവസായി സമിതി ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Tags:    

Similar News