പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ ആയിഷയോടൊപ്പം ഞാന്‍ നടന്നു" ആ നീണ്ട വരാന്ത ഇപ്പോൾ ! ; 9 Years of തട്ടത്തിൽ മറയത്ത്
"പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ ആയിഷയോടൊപ്പം ഞാന്‍ നടന്നു, വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം പാതിരാ കാറ്റുണ്ട്. അത് അവളുടെ തട്ടത്തിലും മുടിയിലും…
;"പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ ആയിഷയോടൊപ്പം ഞാന്‍ നടന്നു, വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം പാതിരാ കാറ്റുണ്ട്. അത് അവളുടെ തട്ടത്തിലും മുടിയിലും തട്ടിത്തടഞ്ഞു പോകുന്നുണ്ടായിരുന്നു"
തട്ടത്തിന്‍ മറയത്ത് എന്ന സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും മനഃപാഠമാണ് ഈ ഡയലോഗ്. ഒൻപതു വർഷത്തെ പഴക്കമുള്ള ഡയലോഗ്. ചിത്രത്തിലെ ആയിഷയെയും വിനോദിനെയും നെഞ്ചേറ്റിയ പോലെ പ്രേക്ഷകര്‍ ഏറെ സ്‌നേഹിച്ച ഒന്നായിരുന്നു ഇരുവരും ഒന്നിച്ചു നടന്ന പയ്യന്നൂര്‍ കോളേജിലെ ആ വരാന്തയും . ഉമ്മച്ചികുട്ടിയോടുള്ള തന്റെ പ്രണയം വിനോദ് പറയാതെ പറഞ്ഞത് അവിടെ വച്ചാണ്. എന്നാല്‍ ആ വരാന്ത ഇപ്പോൾ വെറും ഓര്‍മ മാത്രമാണ്. കോളേജ് നവീകരണത്തിന്റെ ഭാഗമായി ആ നീണ്ട വരാന്ത പൊളിച്ചു മാറ്റി.
വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തട്ടത്തിൻ മറയത്ത്. നിവിൻ പോളി, ഇഷ തൽവാർ, അജു വർഗീസ്, മനോജ് കെ. ജയൻ, ശ്രീനിവാസൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ശ്രീനിവാസനും, മുകേഷും ചേർന്ന് ലൂമിയർ ഫിലിം കമ്പനിയുടെ ബാനറിലാണ് നിർമ്മിച്ചിച്ചത് . വിനീത് ശ്രീനിവാസൻ ജനിച്ചുവളർന്ന തലശ്ശേരിയുടെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ചിത്രം രണ്ട് വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരുടെ പ്രണയമാണ് പ്രമേയമാക്കിയത്.