ടിക് ടോക് താരമായി വളര്‍ന്നുവന്ന റാഫിയുടെ വധുവും ടിക് ടോക് താരം ! ചക്കപ്പഴം താരം റാഫി വിവാഹിതനാകുന്നു

ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകര്‍ക്കിടയില്‍ ചക്കപ്പഴം എന്ന പരമ്പര ശ്രദ്ധ നേടിയത്. പരിചിത മുഖമായ ശ്രീകുമാര്‍ നായക വേഷത്തിലെത്തിയ പരമ്പര , ടെലിവിഷന്‍ ആങ്കര്‍ എന്ന നിലയില്‍…

;

By :  Editor
Update: 2021-07-07 09:13 GMT

ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകര്‍ക്കിടയില്‍ ചക്കപ്പഴം എന്ന പരമ്പര ശ്രദ്ധ നേടിയത്. പരിചിത മുഖമായ ശ്രീകുമാര്‍ നായക വേഷത്തിലെത്തിയ പരമ്പര , ടെലിവിഷന്‍ ആങ്കര്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയ അശ്വതി ശ്രീകാന്തിന്റെ ആദ്യ അഭിനയ സംരംഭം തുടങ്ങി പ്രത്യേകതകളുമായിട്ടായിരുന്നു പരമ്പരയെത്തിയത്. ഇവര്‍ക്ക് പുറമെ സബീറ്റ ജോര്‍ജ്, ശ്രുതി രജനീകാന്ത്, ലക്ഷ്മി ഉണ്ണികൃഷ്ണന്‍ റാഫി തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തി.

പരമ്പര പുറത്തുവന്നതോടെ വലിയ സ്വീകാര്യതയാണ് താരങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ പരമ്പരയില്‍ സുമേഷ് ആയി വന്ന റാഫി സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു പരമ്പരയിലേക്കെത്തിയത്. ഇപ്പോഴിതാ റാഫിയുടെ ജീവിതത്തിലെ വലിയ സന്തോഷമാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയ സൗഹൃദം തന്നെ വിവാഹത്തിലെത്തിയെന്നതാണ് പുതിയ വിശേഷം.

റാഫിയുടെ ജന്മദിനത്തില്‍ തന്നെ വിവാഹ നിശ്ചയം നടത്തിയിരിക്കുകയാണ് വീട്ടുകാര്‍. ടിക് ടോക് താരമായി വളര്‍ന്നുവന്ന റാഫിയുടെ വധു മഹീനയും ടിക് ടോക് താരമാണ്. മഹീന തന്നെയാണ് ഈ വിശേഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ലക്ഷ്മി ഉണ്ണിക്കൃഷ്ണന്‍, ശ്രുതി രജനീകന്ത്, അശ്വതി ശ്രീകാന്ത് തുടങ്ങി നിരവധി പേര്‍ എത്തിയിട്ടുണ്ട്. റാഫിയെ ടാഗ് ചെയ്ത് ‘ലോക്ക്ഡ്’ എന്ന കുറിപ്പാണ് മഹീന പങ്കുവച്ചിരിക്കുന്നത്. ഇക്കയുടെ പിറന്നാളും എന്‍ഗേജ്‌മെന്റും എന്നും മഹീന കുറിക്കുന്നു.

Tags:    

Similar News