കോവിഡ് നിയന്ത്രണം : കോഴിക്കോട് ഇന്നും പ്രതിഷേധ സമരത്തിന് വ്യാപാരികളുടെ ആഹ്വാനം
കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ കുറച്ച് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരാന്‍ വ്യാപാരികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രതിഷേധം നടന്ന…
കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ കുറച്ച് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരാന്‍ വ്യാപാരികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രതിഷേധം നടന്ന കോഴിക്കോട് മിഠായിത്തെരുവില്‍ ഇന്നും പ്രതിഷേധത്തിന് ആഹ്വാനം. സര്‍ക്കാര്‍ തീരുമാനം എന്തായാലും വ്യാഴാഴ്ച മുതല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു.
കോഴിക്കോട് നടത്തിയ കട തുറക്കല്‍ സമരം ഏകോപന സമിതി സംസ്ഥാന കമ്മറ്റി ഏറ്റെടുക്കുമെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എല്ലാ കടകളു തുറക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ അറിയിച്ചു.