പഴനി പീഡനം ; മൊഴികളിൽ വൈരുദ്ധ്യം" മൂന്നംഗ സംഘം കാട്ടിയത് സമാനതകളില്ലാത്ത ക്രൂരത; ഒരുരാത്രി മുഴുവന്‍ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗത്ത് ബിയര്‍ കുപ്പി കൊണ്ട് കുത്തി !

പഴനി അടിവാരത്ത് നാല്പതുകാരിയെ തട്ടിക്കൊണ്ടു പോയി മുറിയില്‍ പൂട്ടിയിട്ടു മൂന്നംഗസംഘം പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കെ, മൂന്നംഗഅക്രമിസംഘം കാട്ടിയതുകൊടുംക്രൂരതയെന്ന വിവരം പുറത്തുവന്നു. ഒരു രാത്രി മുഴുവന്‍ യുവതിയെ…

By :  Editor
Update: 2021-07-13 03:18 GMT

പഴനി അടിവാരത്ത് നാല്പതുകാരിയെ തട്ടിക്കൊണ്ടു പോയി മുറിയില്‍ പൂട്ടിയിട്ടു മൂന്നംഗസംഘം പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കെ, മൂന്നംഗഅക്രമിസംഘം കാട്ടിയതുകൊടുംക്രൂരതയെന്ന വിവരം പുറത്തുവന്നു. ഒരു രാത്രി മുഴുവന്‍ യുവതിയെ പീഡിപ്പിച്ച ശേഷം ബിയര്‍ കുപ്പി ഉപയോഗിച്ച്‌ ഇവരുടെ സ്വകാര്യഭാഗത്ത് പരിക്കേല്‍പ്പിച്ചതായാണ് പരാതി.
ദമ്പതികളെ പഴനിയില്‍ മുറിയെടുക്കാന്‍ പ്രേരിപ്പിച്ച അജ്ഞാതനെ കണ്ടെത്താന്‍ കേരള തമിഴ്‌നാട് പൊലീസ് സംയുക്ത നീക്കം ആരംഭിച്ചു.ഭര്‍ത്താവിനു ലൈസന്‍സ് എടുക്കുന്നതിനായി സ്വന്തം നാടായ ഡിണ്ടിഗല്ലിലേക്കു പോകാന്‍ പഴനിയിലെത്തിയ ദമ്പതികളെ ക്ഷേത്ര ദര്‍ശനം നടത്തി പൊയ്ക്കൂടേയെന്നു ചോദിച്ചു മുറിയെടുക്കാന്‍ അജ്ഞാതന്‍ പ്രേരിപ്പിക്കുകയായിരുന്നു. പീഡന സംഭവം നടന്നു പതിനേഴ് ദിവസം കഴിഞ്ഞാണ് യുവതി ഭര്‍ത്താവിനോടു പീഡന വിവരം പറഞ്ഞതെന്ന മൊഴി ഉള്‍പ്പെടെ ദമ്പതികളുടെ മൊഴികളില്‍ ഏറെ വൈരുധ്യങ്ങള്‍ ഉള്ളതായി പൊലീസ് പ്രാഥമിക അന്വഷണത്തില്‍ കണ്ടെത്തി. അങ്ങനെ ദുരൂഹതകളിലേക്ക് പോവുകയാണ് കേസ് അന്വേഷണം.

ആദ്യ ഭര്‍ത്താവില്‍ നാല് പെണ്‍മക്കളുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ കേരള തമിഴ്‌നാട് പൊലീസ് സംയുക്തമായാണ് അന്വഷണം നടത്തി വരുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ ഡിണ്ടിഗല്‍ ജില്ലാ പൊലീസ് ചീഫുമായി കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിനെത്തുടര്‍ന്നു പഴനി പൊലീസും സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.തലശേരി എസിപി മൂസ വള്ളിക്കാടന്‍, സിഐ സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ കേസന്വേഷിച്ചു വരുന്നത്. 164 പ്രകാരം യുവതിയുടെ മൊഴി രേഖപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് തമിഴ്‌നാട് പൊലീസിന് കൈമാറാനാണ് കേരളാ പൊലീസിന്റെ തീരുമാനം.

യുവതി പീഡനത്തിനിരയായ വിവരം തങ്ങളോടു ദമ്പതികള്‍ പറഞ്ഞിട്ടില്ലെന്നും 6500 രൂപ തട്ടിയെടുത്ത വിവരം മാത്രമാണ് പറഞ്ഞതെന്നും പഴനി പൊലീസ് കേരള പൊലീസിനെ അറിയിച്ചു. ഭാര്യയെ അക്രമികള്‍ തട്ടിക്കൊണ്ടു പോയ ശേഷം അവരെ കണ്ടെത്താന്‍ കഴിയാതെ രണ്ട് ദിവസം പഴനിയില്‍ അലഞ്ഞു. അതെ സമയം പഴനി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ്. പഴനി പൊലീസ് വേട്ടയാടുകയാണെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. ഡിണ്ടിഗല്ലിലുള്ള സഹോദരിയേയും ഭർത്താവിനേയും പൊലീസ് ക്രൂരമായി മർദിച്ചു. പൊലീസിനെതിരെ പരാതി നൽകിയതിനുള്ള പ്രതികാര നടപടിയാണിതെന്നും പരാതി പറയാന്‍ ചെന്നപ്പോഴെല്ലാം പഴനി പൊലീസ് അടിച്ചോടിച്ചു. പൊലീസിന്റെ അടികൊണ്ട് അവശനായി പഴനി ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ചികിത്സ ലഭിച്ചില്ലെന്നാണ് ഭര്‍ത്താവ് ഇപ്പോള്‍ ആരോപിക്കുന്നത്.

Tags:    

Similar News