ന്യൂനപക്ഷ സ്കോളർഷിപ്പ്: സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ സർക്കാർ ശ്രമം: പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ്…
മലപ്പുറം: ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. മുസ്ലിംകള്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതായെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യാനുപാതികമായി ആനുകൂല്യം നല്കണമെങ്കില് പ്രത്യേക പദ്ധതികള്‍ വേണം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്നും പി. കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു