ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിന് എട്ടുവയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു

അഹമ്മദാബാദ്: ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിന് എട്ടുവയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തു.ഗുജറാത്തിലെ രാജ്‌ക്കോട്ട് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.പാര്‍പ്പിട…

;

By :  Editor
Update: 2021-07-18 08:32 GMT

അഹമ്മദാബാദ്: ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിന് എട്ടുവയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തു.ഗുജറാത്തിലെ രാജ്‌ക്കോട്ട് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.പാര്‍പ്പിട സമുച്ചയത്തില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശിയായ സിദ്ധരാജ് ഭുല്ലാണ് പ്രതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ കുട്ടി വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണം. ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന വടി ഉപയോഗിച്ച്‌ കഠിനമായി തല്ലുകയായിരുന്നു. തുടര്‍ന്ന് ഭിത്തിയില്‍ ചേര്‍ത്ത് ഇടിപ്പിച്ചതായും പൊലീസ് പറയുന്നു.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു. മരണത്തിനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.കളിക്കുമ്ബോള്‍ വീണാണ് കുട്ടിക്ക് പരിക്ക് പറ്റിയതെന്നാണ് അച്ഛന്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ നിരന്തരം ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.

Tags:    

Similar News