ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആശ ശരത്തിന് ഇത്രയും വയസ്സായോ !

നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ ജന്മദിനമാണിന്ന്. 1975 ജൂലൈ 19 ന് ജനിച്ച ആശ തന്റെ 46-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. എറണാകുളം ജില്ലയിലെ പെരുമ്ബാവൂരിലാണ് ആശ…

;

By :  Editor
Update: 2021-07-18 23:40 GMT

നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ ജന്മദിനമാണിന്ന്. 1975 ജൂലൈ 19 ന് ജനിച്ച ആശ തന്റെ 46-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. എറണാകുളം ജില്ലയിലെ പെരുമ്ബാവൂരിലാണ് ആശ ജനിച്ചത്. ശരത് വാര്യരാണ് ആശയുടെ ജീവിതപങ്കാളി. ഉത്തര, കീര്‍ത്തന എന്നിവരാണ് ആശയുടെ മക്കള്‍. മൂത്ത മകള്‍ ഉത്തര ശരത്തും സിനിമയില്‍ സജീവമാകുകയാണ്.
സീരിയലുകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ആശ ശരത്ത് പിന്നീട് സിനിമാരംഗത്തും സജീവമായി. 2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കര്‍മ്മയോദ്ധാ, ദൃശ്യം, വര്‍ഷം, സക്കറിയയുടെ ഗര്‍ഭിണികള്‍, ഏഞ്ചല്‍സ്, പാവാട, കിങ് ലയര്‍, ആടുപുലിയാട്ടം, അനുരാഗ കരിക്കിന്‍ വെള്ളം, ദൃശ്യം 2 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു

Tags:    

Similar News