സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് 1000 കോടിയുടെ തിരിമറിയോ !? ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തൃശ്ശൂർ : സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ബാങ്കിന്റെ മറവിൽ ഏകദേശം ആയിരം കോടി രൂപയുടെ തിരിമറി നടന്നതായി…
തൃശ്ശൂർ : സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ബാങ്കിന്റെ മറവിൽ ഏകദേശം ആയിരം കോടി രൂപയുടെ തിരിമറി നടന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു . ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തി റിസോർട്ട് നിർമ്മാണം ഉൾപ്പെടെ നടത്തുകയും, ഇതിലേക്ക് കോടികളുടെ വിദേശ നിക്ഷേപം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് ഭരണ സമിതി ഇത്രയും തുകയുടെ തിരിമറി നടത്തിയത്. ബിനാമി ഇടപാടുകളിലൂടെയും തട്ടിപ്പുകാർ കോടിക്കണക്കിന് രൂപ സ്വന്തമാക്കിയിട്ടുണ്ട്. . ഇതിന് പുറമേ നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തും, ഇല്ലാത്ത ഭൂമി ഈടുവച്ചും ഭരണ സമിതി കോടികൾ വെട്ടിച്ചിട്ടുണ്ട്. ബാങ്കിന്റെ മറവിൽ വ്യാപക ഭൂമി തട്ടിപ്പും നടന്നിട്ടുണ്ട്. വില കൂടിയ ഭൂമി ഈടുവെച്ച് വായ്പയെടുത്തവരുടെ ഭൂമി വേഗത്തിൽ ജപ്തിചെയ്തായിരുന്നു ഭൂമി തട്ടിയെടുത്തിരുന്നത്. ഈ ഭൂമി പിന്നീട് തട്ടിപ്പുകാർ മറച്ചുവിറ്റ് പണം കൈക്കലാക്കും. ജീവനക്കാരുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസിന് സഹായിക്കുംവിധം ബാങ്കില്‍നിന്ന് വായ്പ അനുവദിച്ചിട്ടുണ്ടെന്ന് പ്രസിഡന്റും സഹകരണവകുപ്പിന്റെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.