കോഴിക്കോട് സ്വകാര്യ കോഴിഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി; പക്ഷിപ്പനിയെന്ന് സംശയം, പത്ത് കിലോമീറ്റര്‍ പരിധിയില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി

കോഴിക്കോട് : കോഴിക്കോട് കൂരാച്ചുണ്ടില്‍ പക്ഷിപ്പനിയെന്ന് സംശയം. കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമില്‍ 300 കോഴികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം റീജിയണല്‍ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍…

By :  Editor
Update: 2021-07-23 04:41 GMT

കോഴിക്കോട് : കോഴിക്കോട് കൂരാച്ചുണ്ടില്‍ പക്ഷിപ്പനിയെന്ന് സംശയം. കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമില്‍ 300 കോഴികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം റീജിയണല്‍ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പക്ഷിപ്പനിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഭോപ്പാലിലെ ലാബിലും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതും ലഭിച്ചാലേ സ്ഥിരീകരിക്കാന്‍ സാധിക്കൂ. പരിശോധനാഫലം വരുന്നതുവരെവരെ രോഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റര്‍ പരിധിയില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.പക്ഷിപ്പനി സ്ഥിരീകരിക്കുകയാണെങ്കില്‍ സ്വകാര്യ ഫാമിലെ കോഴികളെ മുഴുവന്‍ നശിപ്പിക്കേണ്ടിവരും. കളക്ടര്‍ അടിയന്തര യോഗം വിളിച്ചു കാര്യങ്ങള്‍ വിലയിരുത്തി

Tags:    

Similar News